ഭാര്യയെ പാട്ടുപാടി ജയിപ്പക്കാന്‍ മക്കരപ്പറമ്പിലെ വ്യാപാരി ഇണ്ണി

മക്കരപറമ്പ്: തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നഭാര്യയുടെ വിജയത്തിനായി പാട്ടുപ്പാടി വ്യാപാരി യുവാവ് താരമാകുന്നു, മക്കരപറമ്പ് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മുസ്ലീം ലിഗ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന കളത്തിങ്ങല്‍ റുമൈസയുടെ ഭര്‍ത്താവും കാളാവ് അങ്ങാടിയിലെ വ്യാപാരിയുമായ കളത്തിങ്ങല്‍ കുഞ്ഞിമൊയ്തീന്‍ എന്ന ഇണ്ണിയാണ് ഭാര്യയുടെ വിജയ പ്രചരണത്തിനായി ഗായക വേഷമണിയുന്നത്, ചട്ടിപ്പറമ്പ് നെല്ലോളിപ്പറമ്പിലെ പുള്ളിയില്‍ ഇബ്‌റാഹിമിന്റെയും പാലോളി ഷറഫുന്നീസയുടേയും മകളായ റുമൈസ ആദ്യമായിട്ടാണ് മല്‍സര രംഗത്ത് വരുന്നത്, സാമൂഹ്യ പ്രവര്‍ത്തകയും അയല്‍ക്കൂട്ടം സംഘാടക യു മായ റുമൈസക്ക് വേണ്ടി ഇണ്ണി പാടിയ ഗാനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ചെറുപ്പം മുതലേ വിവിധ വേദികളിലും വിദേശ രാജ്യങ്ങളിലും മാപ്പിളപ്പാട്ടുകള്‍ പാടി ശ്രദ്ദേയനായ ഇണ്ണിയുടെ കാളാവിലെകച്ചവടം സ്ഥാപനത്തിന്റെ പിന്‍വശത്ത് തന്നെ ‘ആര്‍ക്കും പാടാം’ നുള്ള ഇടവും വര്‍ഷങ്ങളായി ഒരുക്കിയിട്ടുണ്ട്. വിവാഹം, ജന്മദിനം: തുടങ്ങിയ സന്തോഷ നിമിഷങ്ങള്‍ക്കെല്ലാം നാട്ടുക്കാര്‍ക്കും കൂട്ടുകാര്‍ക്കും പാട്ട് ചിട്ടപ്പെടുത്തി സ്വന്തമായി ആലപിക്കുന്നത് പതിവാണ്, തെരഞ്ഞെടുപ്പ് ഗാനരചന നിര്‍വഹിക്കുന്ന നവാസ് വെള്ളില എഴുതിയ വരികളിലൂടെ സംഗീതത്തിന്റെ ഈ രടിയോടെ ഭാര്യക്ക് വേണ്ടി പാടുവാന്‍ ലഭിച്ച അവസരം അപൂര്‍വ്വഭാഗ്യമായിട്ടാണ് ഇണ്ണി കാണുന്നത്.