മലപ്പുറത്ത് 5,516 പത്രികകള്‍ പിന്‍വലിച്ചു

മലപ്പുറം: തദ്ദേശഭരണ തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയ പരിധി അവസാനിച്ചു. മലപ്പുറം ജില്ലയില്‍ നാമ നിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ഇന്ന് (നവംബര്‍ 23) രാത്രി ഒമ്പത് വരെയുള്ള വിവരങ്ങള്‍
മലപ്പുറം ജില്ലയിലെ 94 ഗ്രാമ പഞ്ചായത്തുകളിലേക്കും 12 നഗരസഭകളിലേക്കും 15 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമായി സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളില്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അംഗീകരിച്ച പത്രികകളില്‍ 5,516 പത്രികകള്‍ പിന്‍വലിച്ചു. ഇതനുസരിച്ച് ജില്ലയിലിപ്പോള്‍ 8,457 പേരാണ് മത്സര രംഗത്ത് തുടരുന്നത്.
നഗരസഭകളില്‍ 950 പേര് പത്രികകള്‍ പിന്‍വലിച്ചു. ഇതോടെ 1,538 പോരാണ് മത്സര രംഗത്തുള്ളത്. ഗ്രാമ പഞ്ചായത്തുകളില്‍ 4,023 പേരാണ് ഇതുവരെ പത്രികകള്‍ പിന്‍വലിച്ചത്. ഇപ്പോള്‍ മത്സര രംഗത്ത് 5,935 പേരാണുള്ളത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ 484 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുനിന്ന് പിന്മാറിയത്. 839 പേര് മത്സര രംഗത്ത് തുടരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ 59 പേര് പത്രികകള്‍ പിന്‍വലിച്ചതോടെ 145 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത് തുടരുന്നു.
അവലംബം: നവംബര്‍ 23 രാത്രി ഒമ്പത് വരെ ലഭ്യമായ കണക്കുകള്‍.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]