കോട്ടക്കലിലെ ഭര്‍തൃമതിയെ റിസോഴ്ട്ടില്‍കൊണ്ടുപോയി പീഡനശ്രമവും ആഭരണവും കവര്‍ന്ന കേസിലെ പ്രതി കോവിഡ് ചികിത്സക്കിടെ തൂങ്ങിമരിച്ചു

മലപ്പുറം: കോട്ടക്കല്‍ സ്വദേശിയും ഭര്‍തൃ യതിയുമായ യുവതിയെ സ്‌നേഹം നടിച്ച് പ്രലോഭപ്പിച്ച് കാറില്‍ തട്ടിക്കൊണ്ടുപോവുകയും പിന്നീട് അട്ടപ്പാടി റിസോര്‍ട്ടില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും, ആഭരണം കവരുകയും ചെയ്ത കേസിലെ പ്രതി കോവിഡ് ചികിത്സയിരിക്കേ തൂങ്ങിമരിച്ചു. പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി ചേലക്കോടന്‍ മുഹമ്മദ് ഷമീം(22) ആണ് തൂങ്ങിമരിച്ചത്.
കോട്ടക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇക്കഴിഞ്ഞ 28നാണ് ഷമീം അറസ്റ്റിലാകുന്നത്. 31 കൊവിഡ് സ്ഥിരീകരിച്ച ഷമീമിനെ മഞ്ചേരി കോഴിക്കോട് റോഡിലെ സിഎഫ്എല്‍സിടി സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. പെരിന്തല്‍മണ്ണ അര്‍ഡിഒ ഇന്‍ക്വസ്റ്റ് ചെയ്യുന്ന മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഭര്‍തൃമതിയുമായ യുവതിയെ സ്‌നേഹം നടിച്ച് പ്രലോഭപ്പിച്ച് കാറില്‍ തട്ടിക്കൊണ്ടുപോവുകയും പിന്നീട് അട്ടപ്പാടി റിസോര്‍ട്ടില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും, ആഭരണം കവരുകയും ചെയ്ത കേസിലെ പ്രതിയായിരുന്ന ഷമീം.

Sharing is caring!