മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് മുസ്്‌ലിംലീഗ് ഉന്നതാധികാര സമിതി

മുഖ്യമന്ത്രി  പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന്  മുസ്്‌ലിംലീഗ്  ഉന്നതാധികാര സമിതി

മലപ്പുറം:സംസ്ഥാന സര്‍ക്കാരില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ അറസ്റ്റിലായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് മുസ്്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളിലെല്ലാം പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ കേന്ദ്രബിന്ദുവാണെന്നത് മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് സംശയങ്ങള്‍ ജനിപ്പിക്കുന്നതാണ്. ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖമന്ത്രി സ്ഥാനമൊഴിയണം. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രചാരണ പരിപാടികള്‍ക്ക് നവംബര്‍ നാലിനു തുടക്കമാകുമെന്നും സര്‍ക്കാരിനെതിരായ പ്രതിഷേധം കൂടിയായ അത് മാറുമെന്നും യോഗ ശേഷം ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. ജില്ലകള്‍ തോറും നടക്കുന്ന യുഡിഎഫ് പരിപാടികളില്‍ കോണ്‍ഗ്രസ് നേതാക്കളും മുസ്്‌ലിം ലീഗ് നേതാക്കളും പങ്കെടുക്കും.
കേരളത്തില്‍ കോവിഡ് പ്രതിരോധം പരാജയപ്പെടാന്‍ പ്രധാനകാരണം സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളാണെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ എല്ലാ വിവാദങ്ങളിലും കേന്ദ്രബിന്ദുവാണ് എന്നത് മുഖ്യമന്ത്രിക്ക് ക്രമക്കേടുകളില്‍ പങ്കുണ്ടെന്നു സംശയിക്കത്തക്കതാണ്.മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ പിണറായി വിജയന് ധാര്‍മികമായ അവകാശമില്ല. സ്വര്‍ണക്കടത്തു കേസില്‍ പുറത്തു വരുന്നത് അഴിമതിയുടെ മഞ്ഞുമലയുടെ ഒരു മുനമാത്രമാണ്. കൂടുതല്‍ വിവരങ്ങള്‍ അടുത്തദിവസങ്ങളില്‍ പുറത്തുവരും. അധോലോക ഇടപാടുകളാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട് നടക്കുന്നതെന്നാണ് തെളിഞ്ഞു വരുന്നത്. സിപിഎമ്മും സര്‍ക്കാരും ചേര്‍ന്ന് സ്വകാര്യമായി നടത്തിയ ഇടപാടുകളാണ് ഇതെല്ലാ. കുഞ്ഞാലിക്കുട്ടി പറഞ്ഞു

Sharing is caring!