കാലിക്കറ്റ് സര്‍വകലാശാലാ ജീവനക്കാരന്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

തേഞ്ഞിപ്പലം: ചേലേമ്പ്രയിലെ ക്ഷേത്രക്കുളത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ ജീവനക്കാരന്‍ മുങ്ങി മരിച്ചു. ചേലേമ്പ്ര മൈലാഞ്ചി വളവ് പാറമ്മല്‍ വീട്ടില്‍ പരേതനായ ശങ്കരന്റെ മകന്‍ പ്രശാന്ത് എന്ന മുത്തു (35) ആണ് മരിച്ചത്. കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം പരീക്ഷാഭവന്‍ സെക്ഷനിലെ ജീവനക്കാരനാണ്.ചേലേമ്പ്ര കുളക്കുത്ത് ഇളന്നുമ്മല്‍ ക്ഷേത്രക്കുളത്തില്‍ ഇന്നലെ ഉച്ചയോടെ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മീഞ്ചന്തയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് ടീമും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിന് ശേഷമാണ് മൃതദേഹം കിട്ടിയത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റി. മാതാവ്: പ്രേമ. സഹോദരി പ്രിയങ്ക.

Sharing is caring!