ബുള്ളറ്റില്‍ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു
ചങ്ങരംകുളം: ബുള്ളറ്റില്‍ നിന്ന് വീണ് പരിക്കേറ്റ നന്നംമുക്ക് സ്വദേശിയായ യുവാവ് മരിച്ചു.നന്നംമുക്ക് കണശംവീട്ടില് രാജന്റെയും സുജാതയുടെയും മകന് സൂരജ്(33) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് നന്നംമുക്കില്‍ വച്ച് സൂരജ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞത്.അപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ സൂരജിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.വിദേശത്തായിരുന്ന സൂരജ് ഏതാനും മാസം മുമ്പാണ് നാട്ടിലെത്തിയത്.സഹോദരന് ഷാജന്
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]