പ്രതിസന്ധികളെ അതിജീവിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം: കാന്തപുരം

പ്രതിസന്ധികളെ  അതിജീവിക്കാന്‍  വിശ്വാസികള്‍  തയ്യാറാവണം:  കാന്തപുരം

തിരൂരങ്ങാടി: വിശ്വാസികള്‍ ഭൗതിക ജീവിതമെന്നത് ഒരു പരീക്ഷണമാണെന്നും ഏത് കാലത്തും ഉണ്ടാകുന്ന എല്ലാവിധ പ്രതിസന്ധികളും അതിജീവിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. കുണ്ടൂര്‍ ഉസ്താദ് 15 > മത് ഉറൂസ് സമാപന സംഗമത്തില്‍ ഹുബുര്‍റസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാലു ദിവസമായി നടന്നു വന്ന കുണ്ടൂര്‍ ഉസ്താദ് 15 > മത് ഉറൂസ് മുബാറക് ഹുബുറസൂല്‍ പ്രഭാഷണത്തോടെയാണ് സമാപിച്ചത്. ഇ. സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, വി.പി.എ തങ്ങള്‍ ദാരിമി ആട്ടീരി, അലി ബാഖവി ആറ്റുപുറം, എന്‍.വി. അബ്ദു റസാഖ് സഖാഫി, എന്‍.പി. ബാവ ഹാജി, ലത്വീഫ് ഹാജി കുണ്ടൂര്‍ സംസാരിച്ചു. ഉറൂസിന്റെ ഭാഗമായി കുണ്ടൂരിലേയും പരിസരങ്ങളിലേയും വീടുകളില്‍ ഭക്ഷണ വിതരണം നടത്തി.

കുണ്ടൂര്‍ ഉറൂസ്;മുറതെറ്റാതെ
ഇത്തവണയും ഭക്ഷണവിതരണം.

തിരൂരങ്ങാടി: കുണ്ടൂര്‍ ഉസ്താദ് പതിനഞ്ചാം ഉറൂസിനോടനുബന്ധിച്ച് ഈ പ്രാവശ്യവും മുറതെറ്റാതെ ഭക്ഷണ വിതരണം. അതിഥികളെ സല്‍ക്കരിക്കല്‍ ജീവിതത്തിന്റെ ഭാഗമായി മാറ്റിയിരുന്ന. കുണ്ടൂര്‍ ഉസ്താദിന്റെ വിയോഗശേഷം ഇവിടെ നടക്കുന്ന എല്ലാ പരിപാടികളും ഭക്ഷണം വിതരണം എന്നത് ഒരു പരിപാടി തന്നെയാണ്. മുന്‍ വര്‍ഷങ്ങളില്‍ എത്തുന്നവര്‍ക്ക് അവിടെന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും കുടുംബങ്ങള്‍ക്ക് കൊണ്ടുപോകാനുള്ള സൗകര്യവുമുണ്ടായിരുന്നു. ഈ വര്‍ഷത്തെ ആണ്ടുനേര്‍ച്ച കൊവിഡ് മാനദണ്ഡം അനുസരിച്ചയതിനാല്‍ കുണ്ടൂര്‍ ഗൗസിയ്യയില്‍ പരിപാടികള്‍ നേരിട്ടൊന്നും നടക്കുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ വീടുകളില്‍ ഭക്ഷണവിതരണം നടത്തുകയായിരുന്നു. കുണ്ടൂര്‍, ചെറുമുക്ക് പരിസര പ്രദേശങ്ങളിലാണ് ഭക്ഷണവിതരണം നടന്നത്. കുണ്ടൂര്‍ മഖാമിന്‌സമീപം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് പ്രത്യേകം വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ഭക്ഷണം പാചകം ചെയ്ത് പാക്കുകളാക്കി വാഹനങ്ങളില്‍ ഓരോ വീടുകളിലേക്കും എത്തിച്ചത്.

Sharing is caring!