കോവിഡ്: മയ്യിത്ത് പരിപാലത്തിന് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് മുസ്്ലിംലീഗ് എം.എല്‍.എമാര്‍ കലക്ടറെ കണ്ടു
മലപ്പുറം: കോവിഡ് നെഗറ്റീവ് ആയി മരണപ്പെടുന്നവരുടെ മയ്യിത്ത് പരിപാലനത്തിന് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് അഡ്വ.ഉമ്മര്‍ എം.എല്‍.എ, പി.ഉബൈദുല്ല എം.എല്‍.എ എന്നിവര്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്കി. ട്രൂനാറ്റ് പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയി മരണപ്പെട്ടവര്ക്കുപോലും നിലിവല്‍ മയ്യിത്ത് പരിപാലനത്തിന് കുടുംബാംഗങ്ങള്‍ക്ക് അവസരം ലഭിക്കുന്നില്ല. ആരോഗ്യവകുപ്പ് നിര്ഷകര്ഷിക്കുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും പി.പി.ഇ കിറ്റടക്കം ധരിച്ച് മയ്യിത്ത് കുളിപ്പിക്കുന്നതിനും സൗകര്യമൊരുക്കണമെന്ന് എം.എല്‍.എമാര്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. വീടുകളില്‍വെച്ച് സ്വാഭാവികമായി മരണപ്പെട്ട സംഭവങ്ങളില്‍ പോലും മയ്യിത്ത് പരിപാലനത്തിന് അവസരം നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഇത് മൃതദേഹത്തിനോട് കാണിക്കുന്ന അനാദരവാണ്. മതാചാരപ്രകാരമുള്ള അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനാവാത്തത് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഏറെ മാനസികവിഷമമുണ്ടാക്കുന്നതുമാണ്. ഈ വിഷയം ഗൗരവമായി പരിഗണിക്കണമെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ ബന്ധുക്കള്‍ക്ക് ആസ്പത്രിയില്‍ വെച്ച് തന്നെ മയ്യിത്ത് കുളിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. കോവിഡ് പോസിറ്റീവ് ആയി മരണപ്പെട്ടവരുടെ മയ്യിത്ത് പരിപാലനത്തിന് വൈറ്റ്ഗാര്‍ഡ് വളണ്ടിയര്‍മാര്‍ നേരത്തെ തന്നെ സന്നദ്ധത അറിയിച്ചുട്ടുണ്ട്. ഇതിനുള്ള സൗകര്യമൊരുക്കുന്നതും പരിഗണിക്കണമെന്നും എം.എല്‍.എമാര്‍ അറിയിച്ചു. വിഷയത്തില്‍ തീരുമാനം വളരെ വേഗം സ്വീകരിക്കുമെന്ന് കലക്ടര്‍ എം.എല്‍.എ മാരെ അറിയിച്ചു.
മഞ്ചേരി മെഡിക്കല്‍ കോളജ് കോവിഡ് ആസ്പത്രിയാക്കിയതോടെ ഗര്‍ഭിണികളടക്കമുള്ളവരെ താലൂക്ക് ആസ്പത്രികളില്‍ നിന്നും ജില്ലാ ആസ്പത്രികളില്‍ നിന്നും ചികിത്സ നല്‍കാതെ ചികിത്സ നല്‍കാതെ മടക്കുന്നെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ടെന്നും എം.എല്‍.എമാര്‍ കലക്ടറെ അറിയിച്ചു. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് ഉടന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുമെന്നും എം.എല്‍.എമാര്‍ക്ക് കലക്ടര്‍ ഉറപ്പു നല്കി.
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]