സി.പി.എമ്മുകാരോട് പി.കെ ഫിറോസ്. ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്ന ഒരു എം.എല്‍.എ നിങ്ങളുടെ കൂടെയുണ്ട്. അദ്ധേഹത്തെ അറിയുമോ നിങ്ങള്‍ക്ക്? പേര് പി.വി. അന്‍വര്‍.

മലപ്പുറം: മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ധീനെതിരായി നല്കിയ വഞ്ചനാക്കുറ്റം ഉള്‍പ്പടെയുള്ള പരാതി ക്രൈം ബ്രാഞ്ച് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ അദ്ദേഹം കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണം എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.
എം.സി കമറുദ്ധീനെതിരെ അത്യാവേശത്തോടെ രംഗത്ത് വരുന്ന സി.പി.എമ്മുകാര്‍ ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ട്. ഇതേ പോലെ സാമ്പത്തികതട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്ന ഒരു എം.എല്‍.എ നിങ്ങളുടെ കൂടെയുണ്ട്. അദ്ധേഹത്തെ അറിയുമോ നിങ്ങള്‍ക്ക്? പേര് പി.വി. അന്‍വര്‍. സംശയമുണ്ടെങ്കില്‍ എഫ്.ഐറിന്റെ കോപ്പിയും ഇവിടെ പോസ്റ്റ് ചെയ്യാം.
സി.പി.എം അനുഭാവിയായ സലീം നടുത്തൊടി നല്കിയ പരാതിയില്‍ പോലീസ് കേസെടുക്കാത്തതിനാല്‍ അദ്ധേഹം കോടതിയെ സമീപിച്ചാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ കൊണ്ട് ഏറ്റെടുപ്പിച്ചത്. എന്ത് കൊണ്ട് പിണറായിയുടെ പോലീസ് അന്ന് കേസെടുത്തില്ല? കോടതി ഉത്തരവില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടും എന്ത് കൊണ്ട് പി.വി അന്‍വര്‍ എം.എല്‍.എയുടെ വീട്ടില്‍ റെയ്ഡ് നടത്തിയില്ല? പോട്ടെ പി.വി അന്‍വറിന്റെ ഒരു മൊഴി പോലും എന്ത് കൊണ്ടാണ് നാളിതു വരെയായി രേഖപ്പെടുത്താത്തത്? പറഞ്ഞിട്ടു പോയാല്‍ മതി.
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്