മഴവില്ല് ചന്തമുള്ള സിസര്‍കട്ട് ഗോളുകളോടെ ഫുട്ബോള്‍ പ്രേമികളുടെ മനസ്സ് കീഴടക്കുകയാണ് മലപ്പുറത്തുകാരന് മുഹമ്മദ് ജുബൈര്‍

മലപ്പുറം: മഴവില്ല് ചന്തമുള്ള സിസര്‍കട്ട് ഗോളുകളോടെ ഫുട്ബോള്‍പ്രേമികളുടെ മനസ്സ് കീഴടക്കുകയാണ് മുഹമ്മദ് ജുബൈര്‍. മൈതാനത്തിറങ്ങിയാല്‍ സിസര്‍കട്ടിലൂടെ ഗോള്‍ നേടുന്ന ഈ പതിനാലുകാരന് കരുവാരക്കുണ്ട് ഗവ. ഹൈസ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. വേക്കപ്പ് സ്റ്റുഡന്റ് ഫുട്ബോള്‍ അക്കാദമിയില്‍ രണ്ടുവര്‍ഷമായി കോച്ച് സാജറുദ്ദീന്റെ കീഴിലാണ് പരിശീലനം. അക്കാദമിക്കുകീഴിലും നാട്ടിന്‍പുറങ്ങളിലെ വിവിധ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജുബൈറിന്റെ സ്വപ്നം ബംഗളൂരു എഫ്സി ഫുട്ബോള്‍ അക്കാദമിയില്‍ പരിശീലനം നേടണമെന്നാണ്. മാമ്പുഴ ഗവ. എല്‍പി സ്കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അധ്യാപകര്‍ ജുബൈറിന്റെ കഴിവ് തിരിച്ചറിഞ്ഞത്. ഉപ്പ ജലീലും പ്രദേശിക ക്ലബ്ബായ സ്റ്റാര്‍ ബോയ്സും അകമഴിഞ്ഞ പിന്തുണയാണ് ജുബൈറിന് നല്‍കുന്നത്.
RECENT NEWS

പുത്തനത്താണിയിൽ സ്കൂൾ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പുത്തനത്താണി: ചേരുലാൽ ഹൈസ്ക്കൂളിലെ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുത്തനത്താണിക്കടുത്ത് ചേരുലാൽ ഹൈസ്കൂൾപടി എടത്തട്ടത്തിൽ സക്കീർ മാസ്റ്ററുടെ ഭാര്യ ജസിയ (46) ആണ് മരിച്ചത്. വീടനകത്ത് വെച്ച് പൊള്ളലേറ്റ നിലയിലാണ് കണ്ടെത്. ഗ്യാസ് [...]