വായനാ ദിനാചരണം വേറിട്ടതാക്കി കൊണ്ടോട്ടി എം.എൽ.എ.ടി.വി.ഇബ്രാഹിം

വായനാ ദിനാചരണം വേറിട്ടതാക്കി കൊണ്ടോട്ടി എം.എൽ.എ.ടി.വി.ഇബ്രാഹിം

കൊണ്ടോട്ടി: ലോക് ഡൗൺ കാലത്ത് വിദ്യാലയങ്ങൾ തുറക്കാതിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളേയും പൊതുജനങ്ങളേയും വായനോത്സുകരാക്കുക എന്ന ലക്ഷ്യത്തോടെ ടി.വി.ഇബ്രാഹിം എം.എൽ.എ.നടത്തിയ വായനാ ദിനാചരണ പരിപാടികൾ വേറിട്ടതായി. ‘വീട് വിദ്യാലയമാവുമ്പോൾ ദിനാചരണങ്ങളും വീടകത്ത്’ എന്ന പേരിൽ ടി.വി.ഇബ്രാഹിം എം.എൽ.എ കൺട്രോൾ റൂമിന്റെ നേതൃത്വത്തിൽ എം.എൽ.എയുടെ ഫേസ് ബുക്ക് പേജിലൂടെ നടത്തിയ ലൈവ് വീഡിയോ പ്രോഗ്രാം ടി .വി.ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

നിങ്ങൾ ഒറ്റയ്ക്കല്ല പുസ്തകങ്ങൾ കൂട്ടിനുള്ളപ്പോൾ എന്ന വിഷയത്തിൽ ഫാറൂഖ് ട്രൈനിംഗ് കോളേജ് മലയാള വിഭാഗം തലവൻ കെ.എം.ഷരീഫ് പ്രഭാഷണം നടത്തി.
എഴുത്തുകാരനും ചിന്തകനുമായ അജ്മൽ കക്കോവ് ,നോവലിസ്റ്റും എഴുത്തുകാരിയുമായ ശബ്ന പൊന്നാട് എന്നിവർ വായനാനുഭവങ്ങൾ പങ്കുവെച്ചു.
എം.എൽ.എ കൺട്രോൾ റൂമിന്റെ നേതൃത്വത്തിൽ വയനാ ദിനാചരണ ഭാഗമായി മണ്ഡലത്തിലെ പ്രഗൽഭരായ എഴുത്തുകാർക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്തു.
കോവിഡ് സമയത്തും ദിനാചരണങ്ങൾക്ക് ലോക്കില്ലാതെ തുടർന്നും ഓരോ ദിനാചരണങ്ങളും ലോക് ഡൗൺ തീരുന്നത് വരെ കൊറോണാ പ്രോട്ടോകോൾ പാലിച്ച് ഫേസ് ബുക്ക് പേജിലൂടെയും സോഷ്യൽ മീഡിയ വഴിയും നടത്തും എന്ന് ടി.വി.ഇബ്രാഹിം എം.എൽ.എ അറിയിച്ചു.

Sharing is caring!