മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹൈസയുടെ ‘കുടുക്ക’ സമ്പാദ്യവും

താനൂർ: കുടുക്കയിലെ കുഞ്ഞു സമ്പാദ്യവുമായി കേരളത്തിന്റെ കോവിഡ് 19 പോരാട്ടത്തിൽ പങ്കാളിയായി ഒരു കൊച്ചു മിടുക്കിയും. കോട്ടക്കൽ പറമ്പിലങ്ങാടി സ്വദേശിയായ മങ്ങാടൻ ലുലുവിന്റെ മകൾ ഹൈസയാണ് തന്റെ കുടുക്കയിലെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. താനൂർ എം എൽ എ വി അബ്ദുറഹ്മാന്റെ വീട്ടിലെത്തിയാണ് നാണയതുട്ടുകൾ കൈമാറിയത്.
കോട്ടക്കൽ സേക്രട്ട് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂൾ എൽ കെ ജി വിദ്യാർഥിനിയാണ് ഹൈസ. തനിക്ക് ലഭിക്കുന്ന നാണയതുട്ടുകളെല്ലാം കുടുക്കയിൽ ഇട്ടു വെക്കുന്ന ശീലം ഹൈസയ്ക്കുണ്ട്. ടി വിയിൽ വാർത്ത കണ്ടു കൊണ്ടിരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് ശ്രദ്ധയിൽ പെട്ടത്. ഇതോടെ തനിക്കും നൽകണമെന്നായി. ആഗ്രഹം പിതാവ് ലുലുവിനോടും, മാതാവ് ഫസ്നയോടും പറഞ്ഞു. തുടർന്ന് പിതാവിനൊപ്പം എം എൽ എയുടെ വീട്ടിലെത്തി പണം കൈമാറുകയായിരുന്നു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി