പെരുന്നാൾ പുടവക്കായി കരുതിയ പണം വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് നൽകി

പെരുന്നാൾ പുടവക്കായി കരുതിയ പണം  വിദ്യാർഥികൾ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് നൽകി

തിരൂർ: കോവിഡ് ദുരിതത്തെ പ്രധിരോധിക്കാൻ വിദ്യാർത്ഥികളുടെ കൈതാങ്. പറവണ്ണ സലഫി ഇംഗിഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളാണ് മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ ഫണ്ടിലെക്ക് അര ലക്ഷം രൂപ നൽകി നാടിന് മാതൃകയായത്. വിഷുകൈനീട്ടവും, പെരുന്നാൾ ആഘോഷം ലളിതമാക്കി പെരുന്നാൾ പുടവക്കായി കരുതിവെച്ച പണവും ഉൾപെടുത്തിയാണ് കുരുന്നുകൾ അൻപത്തിനായിരം രൂപ ശേഖരിച്ചത്.

കഴിഞ്ഞ പ്രളയകാലത്തും സഹജീവികൾക്ക് സഹായ മെതിച്ചുനൽകിയ വിദ്യാലയമാണ് പറവണ്ണ സലഫി സ്കൂൾ. അന്ന് നിലമ്പൂർ, വയനാട് പ്രാദേശത്തെ ഇരുന്നൂറോളം വിദ്യാർത്ഥികൾക്ക് ഒന്നര ലക്ഷം രൂപയുടെ പഠന കിറ്റ്കൾ നൽക്കുകയുണ്ടായി. വിദ്യാലയത്തിലെ പ്രീ പ്രൈമറി കുട്ടികൾ ഉൾപ്പെടെയാണ് കോവിഡ് ദുരിതഫണ്ട്‌ നൽകുന്നത്തിനായി കൈകോർത്തത്. വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥി പ്രധിനിധികളായ അഫ്രീന, സഫ്രീന എന്നിവർ ചേർന്ന് വി അബ്ദുറഹിമാൻ എം എൽ എ ക്ക് പണം കൈമാറി. ചടങ്ങിൽ വെട്ടം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റംല നല്ലഞ്ചേരി, സ്കൂൾ മാനേജർ മജീദ് മാസ്റ്റർ, പ്രധാന അദ്ധ്യാപകൻ ടി മുനീർ, താഹിർ കെ പി, സി എം അബ്ദുള്ളകുട്ടി തുടങ്ങിയവർ സംബന്ധിച്ചു

Sharing is caring!