വധശ്രമക്കേസ് പ്രതികളെ പിടികൂടാൻ സമരം; യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റു ചെയ്തു

മലപ്പുറം: ആലപ്പുഴ കായംകുളത്തെ യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ഹസ്സനെ വധിക്കാൻ ശ്രമിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മലപ്പുറം എസ് പി ഓഫീസിന് മുമ്പിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു.2017 മുതൽ കായംകുളത്തെ ഒരു പ്രാദേശിക സി പി എം നേതാവ് പ്രദേശത്തെ കർഷക തൊഴിലാളികളിൽ നിന്ന് സ്വരൂപിച്ച ക്ഷേമനിധി തുക സർക്കാറിലേക്ക് അടക്കാത്തത് സുഹൈൽ ഉൾപ്പടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു ഇതിനെ തുടർന്ന് സാമൂഹ മാധ്യമം വഴി പണി വരുന്നുണ്ട് എന്ന് പറഞ്ഞിരുന്നു.ഈ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാണ് സമരക്കാർ ആവശ്യപ്പെട്ടത്.
ലോക് ഡൗൺ സമയത്ത് പ്രതികളെ അറസ്റ്റ് ചെയ്യാൻ നിഷ്പ്രയാസം സാധിക്കും. അറസ്റ്റ് ചെയ്യാത്തത് പോലീസ് ഒത്തുകളിക്കുന്നതിൻ്റെ തെളിവാണ്, പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോവുന്നതെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.കെ നൗഫൽ ബാബു, സി കെ ഹാരിസ്, ജില്ലാ പ്രസിഡണ്ട് ഷാജി പച്ചേരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള് കയറി പ്രചരണം നടത്തി