ഉടുപ്പുവാങ്ങിത്തരാമെന്ന് പറഞ്ഞ് ഒമ്പതുകാരിയെ തുണിക്കടയില്‍ കൊണ്ടുപോയി മാനഹാനി വരുത്തിയ യുവാവിന് ജാമ്യമില്ല

ഉടുപ്പുവാങ്ങിത്തരാമെന്ന്  പറഞ്ഞ് ഒമ്പതുകാരിയെ  തുണിക്കടയില്‍ കൊണ്ടുപോയി മാനഹാനി വരുത്തിയ യുവാവിന്  ജാമ്യമില്ല

മഞ്ചേരി: ഉടുപ്പു വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒമ്പതുകാരിയെ തുണിക്കടയില്‍ കൊണ്ടുപോയി മാനഹാനി വരുത്തിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. വണ്ടൂര്‍ തുള്ളിശ്ശേരി കുമ്പളവന്‍ വിഷ്ണു (26)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2019 ജൂണ്‍ 1നും ആഗസ്റ്റ് 15നും ഇടയിലാണ് സംഭവം. തുണിക്കടയിലേക്ക് കൂട്ടിക്കൊണ്ടുപോയ കുട്ടിയെ ഡ്രസ്സിംഗ് റൂമില്‍ വെച്ച് മാനഹാനി വരുത്തിയെന്നാണ് കേസ്. 2020 ഫെബ്രുവരി 22ന് വണ്ടൂര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Sharing is caring!