പൗരത്വ പ്രതിഷേധ സമരങ്ങള്‍ ആഘോഷ രൂപത്തിലോ ഇസ്ലാമിക ആശയങ്ങള്‍ക്ക് വിരുദ്ധമോ ആകരുത്: എസ്.വൈ.എസ്.

പൗരത്വ പ്രതിഷേധ സമരങ്ങള്‍ ആഘോഷ രൂപത്തിലോ  ഇസ്ലാമിക ആശയങ്ങള്‍ക്ക്  വിരുദ്ധമോ ആകരുത്:  എസ്.വൈ.എസ്.

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംസ്ഥാന വ്യപകമായി മുസ്ലിംകള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍ ബന്ധപ്പെട്ട വിഷയത്തിലെ ഗൗരവം നഷ്ടപ്പെടുന്ന വിധം ആഘോഷ രൂപത്തിലോ ഇസ്ലാമിക ആശയങ്ങള്‍ക്ക് വിരുദ്ധമോ ആകരുതെന്ന് പാണക്കാട് ചേര്‍ന്ന സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രമേയം മുഖേന ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ ഇമ്പിച്ചിക്കോയതങ്ങള്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, കെ.എ റഹ്മാന്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എ.എം പരീത് എറണാകുളം, കൊടക് അബ്ദു റഹ്മാന്‍ മുസ്ലിയാര്‍, സി.എച്ച് മഹ്മൂദ് സഅദി, മലയമ്മ അബൂബക്കര്‍ ബാഖവി, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, എസ്.കെ ഹംസ ഹാജി, ശറഫുദ്ദീന്‍ മൗലവി വെന്മേനാട്, കെ.ഇ മുഹമ്മദ് മുസ്ലിയാര്‍, ഒ.എം ശരീഫ് ദാരിമി, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, നിസാര്‍ പറമ്പന്‍ ആലപ്പുഴ, അഹ്മദ് ഉഖൈല്‍ കൊല്ലം, ഹസന്‍ ആലംകോട്, ലതീഫ് ഹാജി ബാംഗ്ലൂര്‍, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, സലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, സലീം എടക്കര പങ്കെടുത്തു.

സംസ്ഥാന അംഗത്വ കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. മാര്‍ച്ച് 31 ഓടെ സംസ്ഥാനത്തിനകത്തും പുറത്തുമായി 20 ഓളം ജില്ലാ കമ്മിറ്റികള്‍ നിലവില്‍വരും. ഏപ്രില്‍ 13ന് പാണക്കാട് ഹാദിയയില്‍ നടക്കുന്ന സംസ്ഥാന കൗസിലില്‍ വച്ച് പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വരുന്നതോടെ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കും.

Sharing is caring!