ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും മുസ്ലിംലീഗ് നേതാവുമായിരുന്ന കുണ്ടാളില് സൈതാലി നിര്യാതനായി

തേഞ്ഞിപ്പലം: ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായിരുന്ന ചേലേമ്പ്ര പൈങ്ങോട്ടുരിലെ നീലാടത്ത് കുണ്ടാളില് സൈതാലി (70) നിര്യാതനായി.
ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് പനയപ്പുറം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് വികസന ശില്പിയായിരുന്ന സൈതാലി
നീണ്ട രണ്ട് പതിറ്റാണ്ട് കാലം ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ചേലേമ്പ്ര പഞ്ചായത്ത് മുസ് ലിം ലീഗ് വൈസ് പ്രസിഡന്റ്, ദീര്‍ഘകാലം പൈങ്ങോട്ടൂര്‍ വാര്‍ഡ് മുസ് ലിം ലീഗ് പ്രസിഡന്റുമായിരുന്ന സൈതാലി ചേലേമ്പ്രയില്‍ മുസ് ലിം ലീഗ് കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. പൈങ്ങോട്ടൂര്‍ നൂറുല്‍ ഹുദാ സംഘം ജനറല്‍ സെക്രട്ടറി, പനയപ്പുറം മഹല്ല് വൈസ് പ്രസിഡന്റ്, മഹല്ല് കമ്മറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ഭാര്യ: ആയിഷ.മക്കള്‍: മുഹമ്മദ് ഹനീഫ, ഇഖ്ബാല്‍ അഹമ്മദ്, ഷെറീന, ഉമ്മുഹബീബ, മുംതാസ്, ഖദീജ, ജുമൈലത്ത്, ഷാഹിന. മരുമക്കള്‍: ശബീറലി – ഒതായി, സിദ്ധീഖ്- നല്ലളം, നസീബ് കൊട്ടപ്പുറം, യാസര്‍ അറഫാത്ത് – ഊര്‍ക്കടവ്, മന്‍സൂര്‍ – കൂനൂള്‍ മാട്, അമീര്‍ – പൊന്നാനി, ജുവൈരിയ്യ, ജാസ്മിന് ഷറിന്.
RECENT NEWS

28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒതായി മാനാഫ് വധക്കേസിലെ വിചാരണ നാളെ തുടങ്ങും
എടവണ്ണ: കോളിളക്കം സൃഷ്ടിച്ച യൂത്ത് ലീഗ് പ്രവര്ത്തകന് ഒതായി മനാഫ് വധക്കേസില്‍ 28 വര്‍ഷത്തിനു ശേഷം പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്മാരടക്കം നാലു പ്രതികളുടെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ ജഡ്ജ് എ.വി ടെല്ലസ് [...]