പൗരത്വ ഭേദഗതി ബില് ഉടന് പിന്വലിക്കണമെന്ന് മലപ്പുറം നഗരസഭാ കൗണ്സില്

മലപ്പുറം: മതാടിസ്ഥാനത്തില് ജനങ്ങളെ വിഭജിക്കുന്ന കേന്ദ്ര സര്ക്കാറിന്റെ പൗരത്വ ഭേദഗതി ബില് ഉടന് പിന്വലിക്കണമെന്ന് മലപ്പുറം നഗരസഭ കൗണ്സില് ഐക്യകണ്ഠേന ആവശ്യപ്പെട്ടു. ചെയര് പേഴ്സണ് സി എച്ച് ജമീല ടീച്ചര് അധ്യക്ഷത വഹിച്ചു.
വിഭജിച്ച് ഭരിക്കുകയെന്ന പഴയ ബ്രിട്ടീഷ് ഗൂഢതന്ത്രം മതേതര ഇന്ത്യയില് നടപ്പിലാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി ചെറുത്ത് തോല്പ്പിക്കണം.
ഹാരിസ് ആമിയന് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ നേതാവ് ഒ സഹദേവന് പിന്താങ്ങി.
കൗണ്സില് യോഗത്തിന് ശേഷം പൗരത്വ ഭേദഗതി ബില്ലിനെതിരെ കൗണ്സിലര്മാര് സംയുകതമായി നഗരത്തില് പ്രകടനം നടത്തി.
മുനിസിപ്പല് ഓഫീസില് നിന്നാരംഭിച്ച പ്രകടനം കോട്ടപ്പടി ചുറ്റി തിരിച്ചെത്തി.
നഗരസഭ ചെയര് പേഴ്സണ് സി എച്ച് ജമീല,. വൈസ് ചെയര്മാന് പെരുമ്പള്ളി സൈദ് , ഒ സഹദേവന്, ഹാരിസ് ആമിയന്, ഹംസ കപ്പൂര്, മറിയുമ്മ ശരീഫ്, കെ. വിനോദ് നേതൃത്യം നല്കി.
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല് ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്ക്ക് അതിന് അധികാരം കൊടുത്തത്.