ഒരു നുണ ആയിരംതവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാകില്ലെന്ന് മന്ത്രി ജലീല്‍

ഒരു നുണ ആയിരംതവണ ആവര്‍ത്തിച്ചാല്‍ അത്  സത്യമാകില്ലെന്ന് മന്ത്രി ജലീല്‍

തിരുവനന്തപുരം: എം.ജി സര്‍വകലാശാല മാര്‍ക്ക്ദാന വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഒരു റിപ്പോര്‍ട്ടുമില്ലെന്ന കാര്യം ഗവര്‍ണര്‍ തന്നെ സ്ഥിരീകരിച്ചിരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. തനിക്ക് അതില്‍ പങ്കില്ലെന്ന് നേരത്തേ തന്നെ എല്ലാവര്‍ക്കും അറിയാമെന്നും ഒരു നുണ ആയിരംതവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാകില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗവര്‍ണര്‍ അങ്ങനെയൊരു റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്ന് പറയുമ്പോള്‍ താന്‍ അതിനെക്കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ല. എനിക്ക് ഔദ്യോഗികമായി റിപ്പോര്‍ട്ട് കിട്ടിയാല്‍ പ്രതികരിക്കാമെന്നും ഇതില്‍ കക്ഷിയായിട്ടുള്ള വ്യക്തിയേ പോയി കണ്ട് മാധ്യമങ്ങള്‍ പ്രതികരണം എടുക്കാത്തത് എന്താണെന്നും ജലീല്‍ ചോദിച്ചു.

മാര്‍ക്ക് ദാനവിവാദവുമായി ബന്ധപ്പെട്ട് എം.ജി സര്‍വകലാശാലയ്ക്ക് തെറ്റ് പറ്റിയെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാവിലെ പ്രതികരിച്ചിരുന്നു. സര്‍വകലാശാലയുടെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണ് സര്‍വകലാശാല ചെയ്തത്.
അതേസമയം മന്ത്രി കെ.ടി ജലീലിന് സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്നില്ല. കേരളത്തിന്റെ വിദ്യഭ്യാസ പാരമ്പര്യത്തില്‍ വെള്ളം ചേര്‍ക്കരുതെന്നും ഇത്തരം വിഷയങ്ങള്‍ ഇനി ഉണ്ടാകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊല്ലം ടി.കെ.എം എന്‍ജീനിയറിംഗ് കോളെജിലെ മെക്കാനിക്കല്‍ എന്‍ജീനിയറിംഗ് വിദ്യാര്‍ത്ഥിയെ മന്ത്രി അദാലത്തില്‍ ഇടപെട്ട് ജയിപ്പിച്ചെന്നായരുന്നു പരാതി.

Sharing is caring!