മലപ്പുറം വെങ്ങാട് അമ്യൂസ് മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്നും തെറിച്ച് വീണ് 10വയസ്സുകാരിക്ക് പരുക്ക്

പെരിന്തല്‍മണ്ണ: വെങ്ങാട് അമ്യൂസ് മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്നും തെറിച്ചു വീണ് സ്കൂളില്‍നിന്ന് വിനോദയാത്ര പോയ വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്കേറ്റു. വെട്ടത്തൂര്‍ എഎംയുപി സ്കൂള്‍ അഞ്ചാംതരം വിദ്യാര്‍ഥിനി കര്‍ക്കിടാംകുന്ന് മടത്തൊടി നജ്മുദ്ദീന്റെ മകള്‍ നിദ (10)യ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വെങ്ങാടുള്ള സ്വകാര്യ അമ്യൂസ് മെന്റ് പാര്‍ക്കില്‍ കറങ്ങുന്ന കുതിര റൈഡില്‍നിന്ന് തെറിച്ചുവീണാണ് അപകടം. ഞായറാഴ്ച ഉച്ചയ്ക്ക് 12.30നാണ് സംഭവം. അധ്യാപകര്‍ കുട്ടിയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തെത്തുടര്‍ന്ന് നാട്ടുകാര്‍ പാര്‍ക്കില്‍ കയറി റൈഡ് നിയന്ത്രിക്കുന്നവരുമായി ബഹളംവെച്ചു. കൊളത്തൂര്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. എന്നാല്‍ കുട്ടിയുടെ ബന്ധുക്കള്‍ക്ക് പരാതിയില്ലാത്തതില്‍ കേസെടുത്തിട്ടില്ല.
RECENT NEWS

സമസ്ത-സി ഐ സി തർക്കത്തിൽ നേതാക്കളുടെ ചർച്ച, എല്ലാം നന്മയിലേക്കാകട്ടെയെന്ന് സാദിഖലി തങ്ങൾ
കോഴിക്കോട്: സമസ്ത നേതാക്കളുമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി. സമസ്ത-സി ഐ സി പ്രശ്നം ഗുരുതരമായ സാഹചര്യത്തിലാണ് ഇരുകൂട്ടരും ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തത്. യോഗത്തിന്റെ ചിത്രം പങ്കുവെച്ച് നല്ലൊരു [...]