താനൂര് അഞ്ചുടിയില് വീണ്ടും രാഷ്ട്രീയ സംഘര്ഷം ആറ് പേര്ക്ക് പരിക്കേറ്റു

താനൂര്: താനൂര് അഞ്ചുടിയില് വീണ്ടും ഉണ്ടായ രാഷ്ട്രീയ സംഘര്ഷത്തില് ആറ് പേര്ക്ക് പരിക്കേറ്റു. നേരത്തെയുണ്ടായ രാഷ്ട്രീയ സംഘര്ഷത്തില് കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്ത്തകന് ഇസ്ഹാഖിന്റെ സഹോദരന് നൗഫല് (30), സഹോദരി സുമയ്യ (31), പിതൃസഹോദര ഭാര്യ സഫിയ (50), യൂത്ത് ലീഗ് പ്രവര്ത്തകന് പെട്ടിയന്റെ പുരക്കല് അര്ഷാദ് (28) , സി.പി.എം പ്രവര്ത്തകരും അഞ്ചൂടി സ്വദേശികളുമായ ചീമ്പാളിന്റെ പുരക്കല് സക്കറിയ(42), കോയാമുവിന്റെ പുരയ്ക്കല് നാസര്(42) എന്നിവര്ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ഇരുകൂട്ടരും പൊലീസിന് പരാതി നല്കി.അഞ്ചുടി ലീഗ് ഓഫീസിന് മുന്നില് വച്ച് ലീഗ് പ്രവര്ത്തകര് തങ്ങളുടെ പ്രവര്ത്തകരെ മര്ദ്ദിക്കുകയായിരുന്നുവെന്ന് സി.പി.എം ആരോപിച്ചു. എന്നാല് മരിച്ച ഇസ്ഹാഖിന്റെ വീടിന്റെ പരിസരത്ത് വച്ച് സഹോദരനെ സി.പി.എം പ്രവര്ത്തകര് മര്ദ്ദിക്കുകയായിരുന്നുവെന്ന് മറുവിഭാഗം പറയുന്നു. സംഭവത്തില്പൊലീസ് കേസെടുത്തിട്ടുണ്ട്
RECENT NEWS

പട്ടിണി പാവങ്ങൾ കളി കാണാൻ എത്തുമോ? കേരളം ഇനി രാജ്യാന്തര ക്രിക്കറ്റിന് വേദിയാകുന്നതിന് വിവാദങ്ങൾ തടസം
മലപ്പുറം: അപ്രധാനമായ ഇന്ത്യ-ന്യൂസിലാന്റ് മൂന്നാം ഏകദിനത്തിലും സ്റ്റേഡിയം നിറഞ്ഞ് കാണികൾ എത്തിയതോടെ തിരുവനന്തപുരത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തിലെ കാണികളുടെ അഭാവം വീണ്ടും ചർച്ചയാകുന്നു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര [...]