ആദിവാസികളുടെ ഭവന നിര്‍മാണത്തിന്റെ പേരില്‍ പണംതട്ടി, സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിഅംഗവും കരാറുകാരനും അറസ്റ്റില്‍

മലപ്പുറം: അട്ടപ്പാടി ഭൂതുവഴി ഊരില്‍ ഭവന നിര്‍മ്മാണത്തിന്റെ മറവില്‍ ആദിവാസികളുടെ പണം തട്ടിയ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും നിലമ്പൂര്‍ കൗണ്‍സിലറുമായ പി എം ബഷീര്‍, കരാറുകാരന് അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് അറസ്റ്റിലായത്.
നിലമ്പൂരില്‍ വെച്ച് പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചാണ് ഇരുവരെയുഅറസ്റ്റ് ചെയ്തത് ഊരുലെ എഴ് പേരില്‍ നിന്നായി 13 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തതെന്നാണ് പരാതി.
എ.ടി.എസ്.പി പദ്ധതി പ്രകാരം അനുവദിച്ച തുക കൊണ്ടാണ് വീട് നിര്‍മാണത്തിനു കരാര്‍ നല്‍കിയത്. കരാറുകാര്‍ 13,62,500 രൂപ കൈപ്പറ്റിയിട്ടും വീട് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടില്ല. 2016 ജനുവരിയില്‍ എടിഎസ്പിയില് ഉള്‍പ്പെടുത്തി തുടങ്ങാന്‍ തീരുമാനിച്ചത് എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായാണ് കൂടുതല്‍ തുക അനുവദിച്ചത്. പി.എം. ബഷീര്‍, 2018 ജൂലൈ ആറിന് ഊരില്‍ നേരിട്ടെത്തി തങ്ങളുടെ ഭവന പദ്ധതി ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിക്കാന്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്നു വിശ്വസിപ്പിച്ച് ബാങ്കില്‍ കൊണ്ടുപോയി താന്‍ ഉള്‍പ്പെടെ ആറുപേരെയും അപേക്ഷയില്‍ ഒപ്പ് ഇടീക്കുകയായിരുന്നുവെന്നു പരാതിക്കാര്‍ പറയുന്നു.
RECENT NEWS

ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി
കരിപ്പൂർ: വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്. ദമാമിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ [...]