മലപ്പുറത്തുകാര്‍ കാല്‍പ്പന്ത് കളിയിലൂടെ കാരുണ്യഭവനം ഒരുക്കുന്നു

മലപ്പുറത്തുകാര്‍ കാല്‍പ്പന്ത് കളിയിലൂടെ  കാരുണ്യഭവനം ഒരുക്കുന്നു

മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ഈ പ്രളയകാലത്ത് വീട് നഷ്ടപ്പെട്ട ഫുട്ബോള്‍ കളിക്കാരായ മൂന്ന് സഹോദരങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു കൊടുക്കുന്നതിനു വേണ്ടി മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ,ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീം, ആര്‍ ആര്‍ ആര്‍ എഫ് കമാണ്ടന്റ്യു. ഷറഫലി എന്നിവര്‍ മുഖ്യരക്ഷാധികാരികളായി മലപ്പുറം ജില്ലാ ഫുട്ബോള്‍ കൂട്ടായ്മക്ക് രൂപം നല്‍കി. ഭവന നിര്‍മ്മാണഫണ്ട് സ്വരൂപിക്കുന്നതിനു വേണ്ടി ഒക്ടോബര്‍ 12 ന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ നാല് പ്രശസ്ത ടീമുകളെ പങ്കെടുപ്പിച്ച് ഏകദിന് സൗഹൃദ ഫുട്ബോള്‍ മത്സരം നടത്താന്‍ തീരുമാനിച്ചു.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ശ്രീകുമാര്‍ ചെയര്‍മാനും എം എസ് പി അസി. കമാണ്ടന്റ് ഹബീബ് റഹ്മാന്‍ വൈസ് ചെയര്‍മാനും, സൂപ്പര്‍ അഷ്റഫ് കണ്‍വീനറുമായ കൂട്ടായ്മയില്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയരായ ഡോ. മുജീബ്, ആശിക്ക് കൈനിക്കര, സൈനുദ്ദീന്‍ കുറ്റിപ്പുറം, സമദ് പറച്ചിക്കോട്ടില്‍, നജീബ് കുറ്റിപ്പുറം, ശറഫുദ്ദീന്‍ തെയ്യംപട്ടില്‍, ലത്തീഫ് ദുബായ് ,ഡോ. സുധീപ് കുമാര്‍ (ഡി.എഫ്എ), സുരേന്ദ്രന്‍ മങ്കട, അബ്ദുല്‍കരീം കാഞ്ഞിരലം (കെഎഫ്എ), സംഗീത സംവിധായകന്‍ കെ. വി.അബുട്ടി, കമാല്‍ നിലമ്പൂര്‍ തുടങ്ങ ജില്ലയിലെ സാമൂഹ്യ- സാംസ്‌കാരിക- കലാകായിക മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ അംഗങ്ങളാണ്.

Sharing is caring!