കോമണ്‍വെല്‍ത്ത് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കുവേണ്ടി മത്സരിക്കാന്‍ മലപ്പുറത്തുകാരന്‍ഫിസാന്‍ ആഹില്‍

മഞ്ചേരി: ഡല്‍ഹിയില്‍ ജൂലൈ 1ന് ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ചെസ്സ് ചാംപ്യന്‍ഷിപ്പില്‍ ഇരുപതു വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തില്‍ കേരളത്തില്‍ നിന്ന് ഫിസാന്‍ ആഹില്‍ കെ പി ഇന്ത്യന്‍ ജേഴ്‌സിയണിയും. പൂക്കൊളത്തൂര്‍ സി എച്ച് എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ ഫിസാന്‍ ആഹില്‍ കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന നാഷണല്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്താണ് കോമണ്‍ വെല്‍ത്ത് ചെസ്സ് ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടിയത്.
മഞ്ചേരി കിടങ്ങഴി ഷാപ്പിന്‍കുന്നു സ്വദേശിയായ ഫിസാന്‍ ആഹില്‍ അരീക്കോട് സുല്ലമുസ്സലാം സയന്‍സ് കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസര്‍ ഡോ: മുഹമ്മദ് ബഷീര്‍ കെ പി യുടെയും കൊണ്ടോട്ടി ഗവണ്‍മെന്റ് കോളേജ് ഇംഗ്ലീഷ് പ്രൊഫസര്‍ ഡോ: ആബിദ ഫാറൂഖി യുടെയും മകനാണ്. ലിയ ഫിര്‍സാന്‍, ഐറിന്‍ സെബ എന്നിവര്‍ സഹോദരിമാരാണ്

Sharing is caring!