മലപ്പുറത്ത് റെക്കോര്‍ഡ് ഭൂരിപക്ഷം കിട്ടുമെന്ന്ഹൈദരലി തങ്ങള്‍
മലപ്പുറം: പാണക്കാട് സികെഎംഎം സ്കൂളില്‍ ഇത്തവണയും പതിവ് തെറ്റിയില്ല. വോട്ടെടുപ്പ് തുടങ്ങുന്നതിന് അര മണിക്കൂര്‍ മുന്നേ തന്നെ മണ്ഡലത്തിലെ കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്ന് മണ്ഡലത്തിലെ വിഐപി സ്ഥാനാര്‍ത്ഥിയെത്തി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. വരിയില്‍ ആദ്യ സ്ഥാനം തങ്ങള്‍ക്ക് തന്നെ. വരി നിന്ന്, കൃത്യം ഏഴ് മണിയ്ക്ക് തന്നെ തങ്ങള്‍ ചൂണ്ടു വിരലില്‍ മഷി പതിപ്പിച്ചു.
തങ്ങള്‍ക്ക് തൊട്ടു പിന്നില്‍ തന്നെ മണ്ഡലത്തിലെ ലീഗ് സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടിയുണ്ടായിരുന്നു. ഒപ്പം മകന് ആഷിഖും. രണ്ടാമനായി കുഞ്ഞാലിക്കുട്ടിയും വോട്ട് ചെയ്തു. വോട്ട് ചെയ്തിറങ്ങിയ ഇരുവര്‍ക്കും തികഞ്ഞ വിജയ പ്രതീക്ഷ. ഇനി ഭൂരിപക്ഷം മാത്രമേ നോക്കണ്ടൂ എന്ന് കുഞ്ഞാലിക്കുട്ടിയും തങ്ങളും.
മലപ്പുറത്ത് റെക്കോര്‍ഡ് ഭൂരിപക്ഷം കിട്ടുമെന്നാണ് ശിഹാബ് തങ്ങള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ യുഡിഎഫ് തരംഗമെന്നും തങ്ങള്‍ പറയുന്നു. കനത്ത മത്സരം ഉണ്ടെന്ന് കരുതിയ മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂല സാഹചര്യമുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]