കുഞ്ഞാലിക്കുട്ടിയുടെ വോട്ട് കുഞ്ഞാലിക്കുട്ടിക്ക് തന്നെ, മലപ്പുറം ജില്ലയില്‍ മൊത്തം 20സ്ഥാനാര്‍ത്ഥികള്‍സ്വന്തംവോട്ട്‌ചെയ്യാന്‍ അവസരം നാലുപേര്‍ക്ക്

കുഞ്ഞാലിക്കുട്ടിയുടെ വോട്ട് കുഞ്ഞാലിക്കുട്ടിക്ക് തന്നെ, മലപ്പുറം ജില്ലയില്‍ മൊത്തം 20സ്ഥാനാര്‍ത്ഥികള്‍സ്വന്തംവോട്ട്‌ചെയ്യാന്‍ അവസരം നാലുപേര്‍ക്ക്

മലപ്പുറം: ജില്ലയില്‍ 20സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഇതില്‍ നാല് സ്ഥാനാര്‍ത്ഥികള്‍ക്ക് മാത്രമാണ് സ്വന്തംപേരിന് നേരെ വിരലമര്‍ത്താനുള്ള അവസരമുള്ളത്. മലപ്പുറത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ. കുഞ്ഞാലിക്കുട്ടി, എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി പി. അബ്ദുല്‍ മജീദ് ഫൈസി, പൊന്നാനിയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി.ടി. രമ, എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി കെ.സി. നസീര്‍ എന്നിവര്‍ക്കാണ് മത്സരിക്കുന്ന മണ്ഡലത്തില്‍ തന്നെ വോട്ടുള്ളത്.
മലപ്പുറത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി. സാനു, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി. ഉണ്ണികൃഷ്ണന്‍മാസ്റ്റര്‍ എന്നിവര്‍ക്ക് പൊന്നാനി ലോക്‌സഭ മണ്ഡലത്തിലും പൊന്നാനിയിലെ ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി. അന്‍വറിന് വയനാട് ലോക്‌സഭ മണ്ഡലത്തിലുമാണ് വോട്ട്.പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ടി. മുഹമ്മദ് ബഷീറിന് മലപ്പുറത്താണ് വോട്ട്. പി.ഡി.പി സ്ഥാനാര്‍ത്ഥികളായ പൂന്തുറ സിറാജിനും നിസാര്‍ മേത്തറിനും ജില്ലയ്ക്ക് പുറത്താണ് വോട്ട്.
പാണക്കാട് പി.കെ.എം.എം എ.എല്‍.പി സ്‌കൂളിലെ 97ാം നമ്പര്‍ ബുത്തിലാണ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വോട്ട്. വി.പി സാനു വളാഞ്ചേരി പാണ്ടികശാല ഹയാത്തുല്‍ ഇസ്‌ലാം 166ാം നമ്പര്‍ ബൂത്തില്‍ വാട്ട് ചെയ്യും,
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി. ഉണ്ണികൃഷ്ണന്‍ തിരൂര്‍ കന്മനം ജി.എല്‍.പി സ്‌കൂളിലും വോട്ട് ചെയ്യാനെത്തും. ഇ.ടി മുഹമ്മദ് ബഷീര്‍ വാഴക്കാട് മപ്രം ജി.എം.എല്‍.പി സ്‌കൂളിലും പി.വി. അന്‍വര്‍ ഒതായി പെരകമണ്ണ മദ്രസയിലെ 90ാം നമ്പര്‍ ബൂത്തിലും വി.ടി. രമ കുമരനെല്ലൂര്‍ 22ാം നമ്പര്‍ ബൂത്തിലും വോട്ടു ചെയ്യും. പി. അബ്ദുല്‍ മജീദ് ഫൈസിക്ക് മഞ്ചേരി പുല്ലൂര്‍ ഗവ. യു.പി. സ്‌കൂളിലും കെ.സി. നസീറിന് ആതവനാട് ചെലൂര്‍ എം.എം.എല്‍.പി സ്‌കൂളിലുമാണ് വോട്ട്.

Sharing is caring!