കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍; വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്ന് റെയില്‍വേയുടെ ഉറപ്പ്

മലപ്പുറം: വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനം. പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. ദീര്‍ഘകാലമായുള്ള വള്ളിക്കുന്ന് കാരുടെ ആവശ്യങ്ങളായ പ്ലാറ്റ്‌ഫോമിന്റെ ഉയരം കൂട്ടലും മറ്റു അടിസ്ഥാന സൗകര്യ വികസനവും നടപ്പാക്കാമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ്കുമാര്‍ യാദവ് രേഖാമൂലം കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. നേരത്തെ വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിക്കുകയും ഇവിടുത്തെ പ്രശ്‌നങ്ങളും, അപര്യാതതകളും നേരിട്ടുബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 2018 ഒക്ടോബര്‍ ഒമ്പതിന് കുഞ്ഞാലിക്കുട്ടി റെയില്‍വേക്ക് കത്തു നല്‍കിയത്. ഇതിനുള്ള മറുപടിയാണ് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ഇക്കാര്യം അറിയിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *