നടുറോഡില്‍വെച്ച് മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ ഭര്‍ത്താവ് കത്തികൊണ്ട് കുത്തി

തിരൂര്‍: തിരൂരില്‍ നടുറോഡില്‍ മക്കളുടെ കണ്മുന്നിലിട്ട് ഭാര്യയെ ഭര്‍ത്താവ് കത്തികൊണ്ട് കുത്തി. നാട്ടുകാര്‍ പിടികൂടിയ ഭര്‍ത്താവിനെ പോലീസില്‍ ഏല്പിച്ചു.
ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊയ്ലിശ്ശേരി തെരോളിപറമ്പില് സിദ്ദീഖാണ് (35 ) ഭാര്യ താജ്ജുന്നീസയെ (31) കുത്തി വീഴ്ത്തിയത്. ഇന്ന് വൈകിട്ട് 4.30 ഓടെ ബി.പി അങ്ങാടി കുറ്റിപ്പുറം റോഡില്‍ മുസ്ല്യാരങ്ങാടി ബസ് സേ്റ്റാപ്പിന് മുന്നില്‍ വച്ചാണ് സംഭവം.
കുടുംബവഴക്കിനെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞാണ് കഴിയുന്നത്. തുടര്‍ന്ന് വിവാഹമോചനത്തിന് കുടുംബകോടതിയില്‍ കേസും നല്‍കിയിരുന്നു.പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
കുട്ടികളെ സ്കൂളില്‍ നിന്നും വീട്ടിലേക്ക് കൊണ്ടു പോകും വഴി താജ്ജുന്നീസയെ സിദ്ദിഖ് തടഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്തര്‍ക്കമുണ്ടായി. ഇതിനിടെ തന്റെ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് സിദ്ദിഖ് ഭാര്യയെ കുത്തി. പുറത്ത് കുത്തേറ്റ താജ്ജുന്നീസ റോഡില്‍ വീണു. ഇതു കണ്ട നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ സിദ്ദീഖ് കത്തിവീശി ഭീകരാവസ്ഥ സൃഷ്ടിച്ചു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിലേല്‍പ്പിച്ചു.
RECENT NEWS

28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒതായി മാനാഫ് വധക്കേസിലെ വിചാരണ നാളെ തുടങ്ങും
എടവണ്ണ: കോളിളക്കം സൃഷ്ടിച്ച യൂത്ത് ലീഗ് പ്രവര്ത്തകന് ഒതായി മനാഫ് വധക്കേസില്‍ 28 വര്‍ഷത്തിനു ശേഷം പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്മാരടക്കം നാലു പ്രതികളുടെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ ജഡ്ജ് എ.വി ടെല്ലസ് [...]