പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, 22കാരനായ കാമുകനെതിരെ പോക്സോ പ്രകാരം കേസെടുത്തു

ചങ്ങരംകുളം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 22 കാരനെതിരെ പോക്സോ പ്രകാരം കേസെടുത്തു. പതിനേഴുകാരിയായ പെണ്‍കുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയായ യുവാവിനെതിരെ ചങ്ങരംകുളം പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്. പെണ്‍കുട്ടിയുമായി പ്രേമം നടിച്ച യുവാവ് പെണ്‍കുട്ടിയെയും കൊണ്ടു നാട് വിടുകയായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ ഇരുവരെയും സ്റ്റേഷനില്‍ എത്തിച്ചെങ്കിലും അന്വോഷണത്തില്‍ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തിയതിനെതുടര്‍ന്നാണ് കേസെടുത്തത്.
RECENT NEWS

ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി
കരിപ്പൂർ: വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്. ദമാമിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ [...]