വളാഞ്ചേരി നഗരസഭ യുഡിഎഫ് ഭരണസമിതി രാജി വെക്കണമെന്നാവശ്യപ്പെട്ട് സി പി ഐ എം പൊതുയോഗം നടത്തി

വളാഞ്ചേരി: നഗരസഭ യുഡിഎഫ് ഭരണസമിതിയുടെ അഴിമതി, വികസന മുരടിപ്പ്, ചെയര്‍പേഴ്സന്റെ രാജി
തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് ഭരണസമിതി രാജി വെക്കണമെന്നാവശ്യപ്പെട്ട് സി പി ഐ (എം) വളാഞ്ചേരി ലോക്കല്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ വളാഞ്ചേരി ബസ് സ്റ്റാന്റില്‍ പൊതുയോഗം നടത്തി. .സി പി ഐ എം വളാഞ്ചേരി ഏരിയാ സെക്രട്ടറി കെ.പി ശങ്കരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.എം.ഫിറോസ് ബാബു അദ്ധ്യക്ഷത വഹിച്ചു.ടി.പി.അബ്ദുല്‍ ഗഫൂര്‍, ടി.പി.രഘുനാഥ്,. ജ.ജ പി.പി.രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]