മലപ്പുറത്തെ കോണ്‍ഗ്രസ് നേതാവ്ബസിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറത്തെ കോണ്‍ഗ്രസ് നേതാവ്ബസിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു

എടപ്പാള്‍: കോണ്‍ഗ്രസ് നേതാവ് ബസിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. പൊന്നാനി ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി പുളിക്കക്കടവ് വലയത്ത് വീട് വി.ടി.വേലായുധന്‍(55) ആണ് മരിച്ചത്. വാട്ടര്‍ അതോറിറ്റി എടപ്പാള്‍ ഡിവിഷനിലെ താത്കാലിക ജീവനക്കാരനാണ്. ഇന്നലെ രാവിലെ ജോലി സ്ഥലത്തേക്ക് വീട്ടില്‍ നിന്ന് വരുമ്പോള്‍ ബസിനകത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ എടപ്പാള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സേവാദള്‍ മലപ്പുറം ജില്ലാ വൈസ് ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പീതി. മക്കള്‍: പ്രിയങ്ക
സൂരജ്.

Sharing is caring!