ദുരിത സേവനത്തിലെ മലപ്പുറം മോഡല്‍ തുടരുന്നു, കലക്ടര്‍ക്ക് സഹായവുമായി 300 പേര്

മലപ്പുറം: പ്രളയം കഴിഞ്ഞിട്ടും സഹായ ഹസ്തം മടക്കാതെ മലപ്പുറത്തെ വളണ്ടിയര്‍മാരും, സുമനസുകളും. നൂറു കണക്കിന് വളണ്ടിയര്‍മാരാണ് ഇപ്പോഴും മലപ്പുറം ജില്ലാ കലക്ടറുടെ കീഴില്‍ ഒരു ഫോണ്‍ വിളിക്കപ്പുറം സഹായത്തിനുള്ളത്. അതോടൊപ്പം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും, മറ്റ് സംഘടനകളുടെ ദുരിതാശ്വാസ സമാഹരണത്തിലേക്കുമൊപ്പം പണം ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുകയാണ്.
ജില്ലാ കലക്ടര്‍ അമിത് മീണയ്ക്ക് കീഴില്‍ 300ഓളം വളണ്ടിയര്‍മാര്‍ ഇപ്പോഴും എന്ത് സഹായത്തിനും തയ്യാറായി നില്‍ക്കുന്നുണ്ട്. പകല്‍-രാത്രി വ്യത്യാസമില്ലാതെ എന്ത് കാര്യത്തിനും ഒരു ഫോണ്‍ വിളികൊണ്ടു മാത്രം എത്തുന്നവരാണ് ഇവര്‍.
മലപ്പുറത്ത് അധികമായി ലഭിക്കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ മറ്റ് പല ജില്ലകളിലേയും ദുരിതാശ്വാസ ക്യാംപുകളിലേക്ക് ഇപ്പോള്‍ കൈമാറുന്നുണ്ട്. കഴിഞ്ഞ ദിവസം നാലു ലോറി സാധനങ്ങളാണ് സംസ്ഥാനത്തിന്റെ പല ഭാഗത്തേക്കും കൊണ്ടുപോയത്.
RECENT NEWS

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്; മലപ്പുറത്ത് 18 പേർ ചികിൽസയിൽ
മലപ്പുറം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര് ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില്‍ ഒരാളുമാണ് [...]