വിവാഹ വാര്‍ഷികാഘോഷം ഒഴിവാക്കി തുക ദുരിതാശ്വാസത്തിന്; ഡെപ്യൂട്ടി കലക്ടര്‍ മാതൃകയായി
മലപ്പുറം: വിവാഹ വാര്‍ഷികാഘോഷം മാറ്റിവെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കികൊണ്ട് പെരിന്തല്‍മണ്ണ റവന്യൂ ഡിവിഷന് ഓഫീസറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണ്‍ മാതൃകയായി. ഭാര്യ ഡോ. ബിനിലയുടെയും കൂടി താല്പര്യപ്രകാരമാണ് ആഘോഷം ഒഴിവാക്കി ദുരന്തബാധിതര്‍ക്കൊപ്പം നില്ക്കുവാനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തത്.
ഡോ. ബിനില അരുണ്‍ മലപ്പുറം ഗവ. താലൂക്ക് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധയാണ്. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ – ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ഒരു മാസത്തെ ശമ്പളം ഡോ. അരുണില്‍ നിന്നും ഏറ്റുവാങ്ങി. എരഞ്ഞിമങ്ങാട് ദുരിതാശ്വാസ ക്യാമ്പിലായിരുന്നു ഈ മാതൃകാ ദമ്പതികളും കുടുംബാഗങ്ങളും ഓണം ആഘോഷിച്ചത്.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




