ദുരിതാശ്വാസ ഫണ്ടിലേക്ക് സ്വര്‍ണാഭരണം അഴിച്ചു നല്‍കി മലപ്പുറത്തെ അദ്ധ്യാപിക

മക്കരപ്പറമ്പ്: കെ.എസ്.ടി.എയുയുടെ നേതൃത്വത്തില്‍ നടക്കുന്ന ദുരിതാശ്വാസഫണ്ട് സമാഹരണത്തിലേക്ക് മക്കരപ്പറമ്പ് ജി.വി.എച്ച്.എസ്.എസിലെ അനിത കെ.കെ ന്ന അദ്ധ്യാപിക തന്റെ സ്വര്‍ണാഭരണം നല്‍കി മാതൃക കാട്ടി. കര്‍ഷകത്തൊഴിലാളിയായിരുന്ന തന്റെ അച്ഛന് നായനാര്‍ സര്‍ക്കാറിന്റെ കാലത്തു ലഭിച്ച ആദ്യത്തെ പെന്‍ഷന്‍തുക കൊണ്ട് നിര്‍മ്മിച്ചു നല്‍കിയതായിരുന്നു ആഭരണം. അതിനാല്‍ത്തന്നെ അതിനോട് വലിയ വൈകാരികതയാണ് ടീച്ചര്‍ക്കുണ്ടായിരുന്നത്. എങ്കിലും, അച്ഛന്‍ ജീവിച്ചിരുന്നെങ്കില്‍ ആഭരണം നല്‍കുന്നതില്‍ ഏറെ സന്തോഷിക്കുമായിരുന്നുവെന്ന് ടീച്ചര്‍ പറഞ്ഞു.മലപ്പുറം മുണ്ടുപറമ്പുള്ള വീട്ടില്‍ വച്ച് അഭരണം കെ.എസ്.ടി.എ മങ്കട സബ്ജില്ലാ ഭാരവാഹികളെ ഏല്‍പിക്കുകയായിരുന്നു.
RECENT NEWS

കൈക്കുഞ്ഞിന് സീറ്റ് നല്‍കിയില്ല, വിമാന കമ്പനി നഷ്ടപരിഹാം നല്‍കി
റിയാദ്: സ്പൈസ് ജെറ്റ് വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നല്കിയ പരാതിയില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. ഈ മാസം 12 ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്‍വിസ് നടത്തിയ സ്പൈസ് [...]