നാളെ നിലമ്പൂര്‍ താലൂക്കില്‍ സ്‌കൂളുകള്‍ക്ക് അവധി

നാളെ നിലമ്പൂര്‍ താലൂക്കില്‍ സ്‌കൂളുകള്‍ക്ക് അവധി

മലപ്പുറം: നിലമ്പൂര്‍ താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അമിത് മീണ നാളെ അവധി പ്രഖ്യാപിച്ചു. മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കനത്ത മഴയെ തുടര്‍ന്നാണ് നാളെയും നിലമ്പൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുന്നത്.

Sharing is caring!