രാജ്‌നാഥ് സിങ് കേരളം സന്ദര്‍ശിക്കും: പി വി അബ്ദുല്‍ വഹാബ്‌

രാജ്‌നാഥ് സിങ് കേരളം സന്ദര്‍ശിക്കും: പി വി അബ്ദുല്‍ വഹാബ്‌

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള മന്ത്രിയുടേയും, എം പിമാരുടേയും അഭ്യര്‍ഥന മാനിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കേരളം സന്ദര്‍ശിക്കുമെന്ന് പി വി അബ്ദുല്‍ വഹാബ് എം പി.  മഴക്കാല ദുരന്തം വിശദമാക്കി മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എം പിമാരായ ഇന്നസെന്റ്, വി മുരളീധരന്‍ എന്നിവര്‍ക്കൊപ്പം മന്ത്രിയെ സന്ദര്‍ശിച്ച പി വി അബ്ദുല്‍ വഹാബ് എം പി അദ്ദേഹത്തോട് കേരളം സന്ദര്‍ശിക്കാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു.
ദുരന്തം നേരിടാന്‍ കേരളത്തിന് സൈന്യത്തിന്റെ സഹായം വേണമെന്നും സംഘം മന്ത്രിയോട് ആവശ്യപ്പെട്ടു.  സൈന്യത്തിന്റെ സേവനം ആവശ്യമുള്ളിടത്തോളം ലഭ്യമാക്കാമെന്നും മന്ത്രി അറിയിച്ചു.

Sharing is caring!