വിടവാങ്ങിയത് മുസ്ലിംലീഗിന്റെ അടുത്ത സുഹൃത്ത്: കുഞ്ഞാലിക്കുട്ടി

മലപ്പുറം: തമിഴ്നാട് രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന നേതാവായിരുന്നു ഡി എം കെ നേതാവ് കരുണാനിധിയെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. യു പി എയുടെ ദക്ഷിണേന്ത്യയിലെ കരുത്തരായ നേതാക്കളില്‍ ഒരാളാണ് വിടവാങ്ങിയത്. മുസ്ലിം ലീഗ് കൂടി ഉള്‍പ്പെട്ട തമിഴ്നാട്ടിലെ രാഷ്ട്രീയ സഖ്യത്തിന്റെയും നേതാവായിരുന്നു അദ്ദേഹമെന്നും കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു.
ഖാഇദെ മില്ലത്തിനെ ഗുരുവര്യനായി കണ്ട് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഉപദേശ നിര്‍ദേശങ്ങള്‍ തേടിയിരുന്ന ശ്രീ കരുണാനിധി മുസ്ലിംലീഗ് നേതൃത്വവുമായി ശ്ക്തമായ ഇഴയടുപ്പം ജീവിതാന്ത്യം വരെ കാത്തു സൂക്ഷിച്ചു. ഒരു സഖ്യ കക്ഷി എന്നതിനേക്കാളും അടുപ്പവും, സ്നേഹവും അദ്ദേഹത്തിന് മുസ്ലിം ലീഗുമായി ഉണ്ടായിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അദ്ദേഹത്തിന്റെ വിയോഗത്തില്‍ വ്യക്തിപരമായും, മുസ്ലിം ലീഗിന്റെ പേരിലും അഗാധ ദുഖം രേഖപ്പെടുത്തുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]