സ്കൂട്ടറിനുപിന്നില്‍ ബസിടിച്ച് മദ്രസാ അദ്ധ്യാപകന് മരിച്ചു
തിരുരങ്ങാടി : വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്രസ അധ്യാപകനും, അരീക്കോട് മൈത്ര സ്വദേശിയുമായ ഒടുങ്ങാടന്‍ ഷൗക്കത്ത് മുസ്ലിയാര് (50) ആണ് മരിച്ചത്. ദേശീയപാത വലിയ പറമ്പില്‍ ഇന്നലെ വൈകീട്ട് 4.30നാണ് സംഭവം.
മദ്രസ കഴിഞ്ഞു നട്ടിലേക്ക് തിരിക്കുമ്പോള്‍ കോഴിക്കോട് ഭാഗത്തുനിന്നും വന്ന സ്വകാര്യ ബസ് സ്കൂട്ടറിനു പിന്നില്‍ ഇടിക്കുകയായിരുന്നു. റോഡില്‍ വീണ ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ ബസിന്റെ മുന്‍ചക്രം കയറിയിറങ്ങി. സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
നേരത്തെ കൊടക്കാട്, മൊറയൂര്‍, മൈത്ര മദ്രസകളില്‍ ജോലിചെയ്തിട്ടുള്ള ഇദ്ദേഹം നാലുവര്‍ഷം മുമ്പാണ് ക്രസന്റില്‍ ജോലിയില്‍ പ്രവേശിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഭാര്യ: റംലത്ത് ബീവി. മക്കള്‍: ഷമീംഫര്ഹത്ത്, റമീസ്, ജസീം, മുഹമ്മദ് സിനാന്.
മരുമകള്‍: ഷംന. സഹോദരങ്ങള്‍: അബ്ദുല്‍അസീസ്, അബ്ദുറഷീദ്, മുഹമ്മദലി, അലിഅക്ബര്‍, പരേതനായ അബ്ദുസലാം,
ഫാത്തിമ, സഫിയ.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]