സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ശക്തമാക്കും: കലക്ടര്‍

മലപ്പുറം: വിദ്യാര്‍ത്ഥികളെ വഴി തെറ്റിക്കുന്നവരെ കണ്ടെത്താനും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുമായി ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ശക്തമാക്കുമെന്നു ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. സാമൂഹ്യ നീതി വകുപ്പിന്റെ ഔവര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഒ.ആര്.സി) പദ്ധതിയുടെ ജില്ലാ ഉന്നതാധികാര സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍. നിലവില്‍ എസ്.പി.ജി രൂപീകരിച്ചിട്ടാത്ത സ്കൂളുകളില്‍ ഉടന്‍ രൂപീകരിക്കും. എസ്.പി.ജി അംഗങ്ങള്‍ക്കായി മേഖല തല ശില്‍പ്പശാല സംഘടിപ്പിക്കും. ഒ.ആര്.സി പദ്ധതിയുടെ ഭാഗമായി മാസ്റ്റര്‍ ട്രെയ്നര്‍മാരെയും ജില്ലാ തലത്തിലും സ്കൂള്‍ തലത്തിലും മെന്റര്‍മാരെയും കണ്ടെത്തും. ഇവര്‍ക്കായി പ്രത്യേക പരിശീലനം ഒരുക്കും.
ഉച്ച ഭക്ഷണ സമയത്ത് പുറത്തിറങ്ങുന്ന കുട്ടികള്‍ പലയിടത്തും സാമൂഹ്യ വിരുദ്ധരുടെയും ലഹരി, മയക്കുമരുന്ന് മാഫിയയുടെയും കെണിയിലകപ്പെടുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഈ സമയങ്ങളില്‍ കുട്ടികള്‍ പുറത്തു പോവുന്നത് തടയും. ഇതിനാവശ്യമായ നടപടി സ്വീകരിക്കാനായി സ്കൂളുകളില്‍ പ്രത്യേക പി.ടി.എ യോഗം ചേരും. സ്കൂള്‍ പരിസരങ്ങളിലെ ലഹരി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തടയാനായി പൊലീസ്, എക്സൈസ് വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സംയുക്ത മിന്നല്‍ പരിശോധന നടത്തും. ഈ വര്‍ഷം തന്നെ ജില്ലയിലെ മുഴുവന്‍ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും ഒ.ആര്.സി പദ്ധതി വ്യാപിപ്പിച്ചു ജില്ലയെ ശിശു സൗഹൃദ ജില്ലയാക്കുമെന്നും കലക്ടര്‍ പറഞ്ഞു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, മലപ്പുറം നഗരസഭ ചെയര്‍പേഴ്സണ്‍ സി.എച്ച്. ജമീല ടീച്ചര്‍, ജില്ലാ പൊലീസ് സൂപ്രണ്ട് പ്രതീഷ്കുമാര്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി.എസ്. തസ്നീം, ഡി.സി.പി.ഒ ഗീതാഞ്ജലി, സി.ഡബ്ലിയു.സി അംഗം അഡ്വ.കവിത ശങ്കര്‍, ജെ.ജെ. ബോര്‍ഡ് അംഗം കെ.പി.ഷാജി, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ.ഷിബുലാല്‍, വി.എച്ച്.എസ്.ഇ. അഡീഷണല്‍ ഡയറക്ടര്‍ എം. ഉബൈദുള്ള, ഡി.ഡി.ഇ. ടി.പി. നിര്‍മ്മല ദേവി, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.പി.കെ.എ. ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]