കടലുണ്ടിപ്പുഴയില്‍ പുഴയില്‍ ശക്തമായ ഒഴുക്ക്

കടലുണ്ടിപ്പുഴയില്‍  പുഴയില്‍ ശക്തമായ ഒഴുക്ക്

തിരൂരങ്ങാടി: കടലുണ്ടിപ്പുഴയില്‍ ശക്തമായ ഒഴുക്കില്‍ മൂന്നിയൂര്‍ മണ്ണട്ടാംപാറ അണക്കെട്ടിന്റെ തകര്‍ന്ന ഷട്ടര്‍ ഒഴുകിപ്പോയി. വര്‍ഷങ്ങളായി തകര്‍ന്ന് വീഴാറായ ഷട്ടര്‍ കഴിഞ്ഞ കനത്ത മഴയോടെയാണ് കൂടുതല്‍ തകര്‍ച്ചയിലെത്തിയത് ജലനിരപ്പുയര്‍ന്നതോടെ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്താറുണ്ട്. ഷട്ടര്‍ ഉയര്‍ത്താന്‍ വൈകുന്നത് കാരണം താഴ്ന്നപ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിലാവുകയും പ്രദേശത്തെ കൃഷി നശിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസമാണ് തകരാറിലായ പ്രധാന ഷട്ടര്‍ കോഴിക്കോട് നിന്നെത്തിയ ഖലാസി സംഘം ഷട്ടര്‍ ഉയര്‍ത്തിയത്. കഴിഞ്ഞ തവണ ഉയര്‍ത്തുന്നതിനിടെ തകര്‍ന്നുവീണ ഷട്ടറാണ് ഒഴുകിപ്പോയത്. അണക്കെട്ടിന്റെ തകര്‍ന്ന ഷട്ടര്‍ പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഡാം സംരക്ഷണ സമിതി ചെയര്‍മാന്‍ കടവത്ത് മൊയ്തീന്‍ കുട്ടിയും കണ്‍വീനര്‍ മൊയ്തീന്‍കോയ വെളിമുക്കും ആവശ്യപ്പെട്ടു.

Sharing is caring!