2വയസുകാരന്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

2വയസുകാരന്‍  വെള്ളക്കെട്ടില്‍  മുങ്ങിമരിച്ചു

തിരൂര്‍: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കവെ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് പാടത്തിറക്കിയ രണ്ടു വയസ്സുകാരന്‍ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. നടുവിലങ്ങാടി സ്വദേശിയും ഇപ്പോള്‍ മങ്ങാട്ഓവുപാലത്തിനടുത്ത് താമസിച്ചും വരുന്ന വാഴപ്പാട്ട് നാസര്‍ സലൈഖ ദമ്പതികളുടെ മകന്‍ ഹാഷിമാ ണ് മരിച്ചത്.കുട്ടിയെ കാണാഞ്ഞ് തെരച്ചില്‍ നടത്തിയപ്പോഴാണ് കുട്ടിയെ വെള്ളക്കെട്ടില്‍ കണ്ടെത്തിയത്.ഉടനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Sharing is caring!