പി.സി ജോര്‍ജിന്റെ ജനപക്ഷം മലപ്പുറം ജില്ലയില്‍ ജനതാദള്‍ എസില്‍ ലയിക്കുമെന്ന്

പി.സി ജോര്‍ജിന്റെ ജനപക്ഷം  മലപ്പുറം ജില്ലയില്‍ ജനതാദള്‍ എസില്‍ ലയിക്കുമെന്ന്

മലപ്പുറം: പി സി ജോര്‍ജിന്റെ ജനപക്ഷം ജില്ലയില്‍ ജനതാദള്‍ എസില്‍
ലയിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടാന്‍ മടിക്കാത്തവരാണ് മാണിയും മകനുമെന്ന്
പ്രഖ്യാപിച്ച പി സി ജോര്‍ജും മകനുമായി പാര്‍ട്ടിയില്‍ ചുരുങ്ങി. ബി ജെ പി
പോലുള്ള വര്‍ഗീയ ശക്തികളുമായി കൈകോര്‍ത്ത് നീങ്ങാനുള്ള അണിയറ ചര്‍ച്ച
നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം. ജില്ലയിലെ 400ലേറെ പ്രവര്‍ത്തകരെ
പങ്കെടുപ്പിച്ച് അടുത്ത മാസം രണ്ടാം വാരത്തില്‍ കോട്ടക്കലില്‍ ലയന
സമ്മേളനം നടത്തുമെന്ന് ഒരു വിഭാഗം ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ജനപക്ഷം ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ്
ജാഫര്‍ മാറാക്കര, ജില്ലാ വൈസ് പ്രസിഡന്റ് ലത്തീഫ് കുരിക്കള്‍, സെക്രട്ടറി
താലിബ് മങ്ങാടന്‍, ജനതാദള്‍ സെക്കുലര്‍ ദേശീയ സമിതിയംഗം കെ കെ ഫൈസല്‍
തങ്ങള്‍, യുവജനപക്ഷം ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ കുണ്ടൂര്‍, വനിതാ
ജനപക്ഷം ജില്ലാ പ്രസിഡന്റ് സല്‍മ പള്ളിയാലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എന്നാല്‍ സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ പാര്‍ട്ടിയുടേയും ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും നീക്കി നിര്‍ത്തിയവരാണ് പാര്‍ട്ടിവിട്ടതെന്ന് ജനപക്ഷം മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുറഹിമാന്‍ പാങ്ങാടന്‍ പറഞ്ഞു. ജനപക്ഷംത്തില്‍ കൂട്ടരാജി എന്ന നിലയില്‍ സത്യവിരുദ്ധമായ പ്രസ്താവന നല്‍കിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.

Sharing is caring!