ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്മാരെ മഞ്ചേരിയില്‍ പ്രവചിച്ചു കഴിഞ്ഞു

മഞ്ചേരി: റഷ്യയില്‍ നടക്കുന്ന ലോക കപ്പ് ഫുട്ബോള്‍ മത്സര വിജയിയെ മജിഷ്യന്‍ സതീഷ് ബാബു പ്രവചിച്ചു. കപ്പില്‍ മുത്തമിടുന്ന രാജ്യത്തിന്റെ പേരും ഗോള്‍ നിലയുമാണ് സതീഷ് ബാബു മുന്‍കൂട്ടി പ്രവചിച്ചത്. പ്രവചനങ്ങള്‍ രേഖപ്പെടുത്തിയ പേപ്പറില്‍ അഡ്വ. എം ഉമ്മര്‍ എം എല്‍ എയെക്കൊണ്ട് ഒപ്പു വെപ്പിച്ചു. തുടര്‍ന്ന് ഈ കടലാസ് മൂന്ന് പെട്ടികളികളിലാക്കി താഴിട്ടു പൂട്ടി എം എല്‍ എക്ക് കൈമാറി. താക്കോല്‍ നഗരസഭാദ്ധ്യക്ഷ വി എം സുബൈദക്ക് കൈമാറി. ഫുട്ബോള്‍ ഫൈനലിനു ശേഷം പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ പെട്ടി തുറന്ന് പ്രവചനം പരിശോധിക്കും.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി