കെവിന്റെ വീട്ടില്‍ ഓര്‍മ മരം നട്ട് വനിതാലീഗിന്റെ പരിസ്ഥിതി ദിനാചരണ ത്തിന് തുടക്കം കുറിച്ചു

കെവിന്റെ വീട്ടില്‍ ഓര്‍മ മരം നട്ട് വനിതാലീഗിന്റെ പരിസ്ഥിതി ദിനാചരണ ത്തിന് തുടക്കം കുറിച്ചു

മലപ്പുറം: കോട്ടയം, നാട്ടാശ്ശേരികൊല്ലപ്പെട്ട കെവിന്റെ വീട്ടുമുറ്റത്ത് ഓര്‍മ മരം നട്ട് വനിതാലീഗിന്റെ പരിസ്ഥിതി ദിനാചരണ ത്തിന് തുടക്കം കുറിച്ചു
വനിതാ ലീഗിന്റെ പുതിയ സംസ്ഥാന ഭാരവാഹികള്‍ കൊല്ലപ്പെട്ട കോട്ടയം, നാട്ടാശ്ശേരി കെവിന്റെ ഭാര്യ നീനുവിനെ ആശ്വാസിപ്പിക്കാനും ദൈര്യം പകരാനുമായി കെവിന്റെ വീട്ടിലെത്തി. രണ്ടുദിവസം മുമ്പാണ് തെരഞ്ഞെടുക്കപ്പെട്ട വനിതാലീഗിന്റെ സംസ്ഥാന അധ്യക്ഷ സുഹ്‌റമമ്പാടിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. സെക്രട്ടറി സെറിന ഹസീബ് ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ നീനുവിനെ ആശ്വാസിപ്പിച്ചു.
തുടര്‍ന്നു കെവിന്റെ വീടിനു മുറ്റത്ത് ഓര്‍മ്മ മരം നട്ടുകൊണ്ട് വനിതാലീഗിന്റെ പരിസ്ഥിതി ദിനാചരണ ത്തിന് തുടക്കം കുറിക്കുകയും ചെയ്തു. കെവിന്റെ ഭാര്യ നീനുവും കെവിന്റെ പിതാവും ചേര്‍ന്നാണ് വനിതാലീഗിനുവേണ്ടി വീട്ടുമുറ്റത്ത് മരത്തെ നട്ടത്. കെവിന്‍ കൊല കേസിലെ മുഴു വന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് വനിതാലീഗ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

പുതിയ കമ്മിറ്റി നിലവില്‍ വന്നതോടെ കഴിഞ്ഞ ദിവസം സംസ്ഥാനകമ്മിറ്റി യോഗം ചേരുകയും തുടര്‍പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. വനിതാ ലീഗ് പ്രവര്‍ത്ത നം ശക്തിപ്പെടുത്തുന്നതിന് ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ഒരുക്കുവാന്‍ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണ ക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദ്ദേശ പ്രകാരം വിളിച്ചു ചേര്‍ത്ത വനിതാലീഗ് സംസ്ഥാന കമ്മറ്റി യോഗം തീരു മാനിച്ചു.കമ്മറ്റി പുന സംഘടിപ്പി ച്ച ശേഷം പാണക്കാട് നടന്ന ആദ്യ യോഗത്തില്‍ ഉപദേശ, നിര്‍ദേശങ്ങള്‍ നല്‍കാന്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിഎം.പി,സംസ്ഥാനജനറല്‍സെക്രട്ടറി കെ.പി.എ.മജീദ്, വനിതാ ലീഗ് ചാര്‍ജ്ജുള്ള സെക്രട്ടറിമാരായ അഡ്വ.പി.എം.എ.സലാം, സി.എച്ച്.റഷീദ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു.എ. ലത്തീഫ് എന്നിവരും സന്നിഹി തരായിരുന്നു.

Sharing is caring!