അലി അക്ബറിനെ മരണം തട്ടിയെടുത്തത് പ്രസവിച്ച് കിടക്കുന്ന ഭാര്യയെ കണ്ടു മടങ്ങുന്ന വഴി
നിലമ്പൂര്‍: മമ്പാട് പൊങ്ങല്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ച ആലുങ്കല്‍ അലി അക്ബര്‍ (40) അപകടത്തില്‍ പെട്ടത് പ്രസവിച്ച് കിടക്കുന്ന ഭാര്യയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ. ഇന്ന് വൈകുന്നേരം നടന്ന അപകടത്തില്‍ അലി അക്ബറും, സഹോദരിയുമടക്കം അഞ്ച് പേരാണ് മരിച്ചത്. മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.
എടവണ്ണ ടൗണില്‍ ബേക്കറി നടത്തുകയാണ് മരിച്ച അലി അക്ബര്‍. ഇദ്ദേഹത്തിന്റെ സഹോദരി നസീമ (29), മകള്‍ നസീമ, ദിയ (11), മറ്റൊരു സഹോദരിയുടെ മകള്‍ ഷിഫ ആയിഷ (19), അക്ബറിന്റെ സഹോദരന്റെ മകള്‍ ഷിഫ (23) എന്നിവരാണ് മരിച്ചത്. അലി അക്ബറിന്റെ സഹോദരി ഫൗസിയ, നാസറിന്റെ മൂന്ന് മാസം പ്രായമുള്ള കുട്ടി, ഷിഫ ആയിഷയുടെ ആറ് മാസം പ്രായമുള്ള കുട്ടി എന്നിവര്‍ക്കാണ് പരുക്കേറ്റത്.
അലി അക്ബറും ബന്ധുക്കളും സഞ്ചരിച്ച ഓമ്‌നി വാന്‍ ഒരു കാറിനെ മടക്കാനുള്ള ശ്രമത്തിനുള്ളില്‍ എതിരെ വന്ന ബസിനും, കാറിനും ഇടയില്‍ ഇടിച്ചു കയറുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. വീടിന് ഏതാനും ദൂരം അകലെ വെച്ചാണ് അപകടം ഇവരുടെ ജീവനെടുത്തത്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




