യുവതിയുടെ കണ്ണില്‍ നിന്നും 10സെന്റീമീറ്റര്‍ നീളമുള്ള വിരയെ പുറത്തെടുത്തു

തിരൂരങ്ങാടി: കടലുണ്ടി സ്വദേശിനിയായ 34 കാരിയുടെ കണ്ണില്‍ നിന്നും പത്ത് സെന്റീമീറ്റര്‍ നീളം വരുന്ന ഫൈലേറിയ എന്ന ഇനത്തില്‍ പെട്ട ‘ലോവ ലോവ’ എന്ന് സംശയിക്കുന്ന വിരയെ പുറത്തെടുത്തു. ചെമ്മാട് ഇമ്രാന്‍സ് കണ്ണാശുപത്രിയിലെ ഡോക്ടര്‍മാരായ മുഹമ്മദ് ഇമ്രാന്, ശൈലേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. കണ്ണില്‍ അസഹ്യമായ വേദനയും ചൊറിച്ചിലും കാരണം യുവതി ചെമ്മാട് ഇമ്രാന്‍സ് കണ്ണാശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കണ്ണിന്റെ പ്രാഥമിക പരിശോധനയില്‍ തന്നെ ഡോക്ടര്‍മാര്‍ കണ്ണില്‍ വിരയെ കണ്ടെത്തുകയായിരുന്നു. യുവതി സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
RECENT NEWS

ഭർതൃ വീട്ടിലെ യുവതിയുടെ മരണം ഗാർഹിക പീഢനം മൂലമെന്ന് പരാതി
കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്യാൻ കാരണം ഗാർഹിക പീഡനം മൂലമെന്ന് പരാതി. കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയാണ് തിങ്കളാഴ്ച രാത്രി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്. ഷെബിനയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ [...]