കര്‍ണാടക തെരഞ്ഞെടുപ്പ്; മതേതര കക്ഷികളുടെ യോജിപ്പ് അനിവാര്യം: പി.കെ കുഞ്ഞാലിക്കുട്ടി

കര്‍ണാടക തെരഞ്ഞെടുപ്പ്;  മതേതര കക്ഷികളുടെ  യോജിപ്പ് അനിവാര്യം:  പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മതേതര കക്ഷികളുടെ യോജിപ്പ് അനിവാര്യമായിരിക്കുകയാണെന്നും ഇതിന്
കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്നും മുസ്്ലിം ലീഗ് ദേശീയ ജനറല്‍
സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത്
മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടക നിയമസഭ
ഇലക്ഷന്‍ ഫലം വിരല്‍ചൂണ്ടുന്നത് മതേതര കക്ഷികളുടെ യോജിപ്പിന്റെ
അനിവാര്യതയിലേക്കാണ്. ജെഡിഎസും കോണ്‍ഗ്രസും ഒരുമിച്ചിരുന്നെങ്കില്‍
ബിജെപി നിലം തൊടില്ലെയാരുന്നു. ത്രികോണ മല്‍സരമാണ് അവിടെ കണ്ടത്. ചെറിയ
കക്ഷികളെയും കൂട്ടുപിടിച്ച് മതേതര മുന്നണിക്ക് ശക്തിപകരാന്‍
കോണ്‍ഗ്രസിനാകണം. മതേതര വോട്ടുകള്‍ ഭിന്നിച്ചതാണ് കര്‍ണാടകയില്‍
ബിജെപിയുടെ മുന്നേറ്റം കാണിക്കുന്നത്. അടുത്ത ലോകസഭ ഇലക്ഷനിലേക്കുള്ള ശുഭ
സൂചനയാണ് ഈ ഫലം കാണിക്കുന്നത്. മതേതര കക്ഷിളുടെ യോജിച്ചാല്‍ ലോകസഭയില്‍
ശക്തമായ തിരിച്ചുവരിവിന് സാധ്യമാകും.തീരദേശങ്ങളില്‍ ന്യൂനപക്ഷ വോട്ടുകള്‍
കോണ്‍ഗ്രസിന് നഷ്ടമായി. മതേതര വോട്ടുകള്‍ ഭിന്നിച്ചു. ന്യൂനപക്ഷ
മേഖലയില്‍ പലപാര്‍ട്ടികളായി തിഞ്ഞെടുപ്പിനെ നേരിട്ടതാണ് ന്യൂനപക്ഷ
വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടയായതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Sharing is caring!