വിവാഹ സല്‍ക്കാരത്തിനായി നാട്ടിലേക്കുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി ദുബായില്‍ മരിച്ചു

തേഞ്ഞിപ്പലം: വിവാഹ സല്‍ക്കാരത്തിനായി നാട്ടിലേക്ക് പോരാനുള്ള ഒരുക്കത്തിനിടെ
മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ദുബായില്‍ മരിച്ചു, നാട്ടിലേക്ക് വരാനുള്ള ഒരുക്കങ്ങള്‍ക്കിടെ ഹൃദയ സ്തംഭനം മൂലമാണ് മരണം സംഭവിച്ചത്. പാണമ്പ്രയിലെ വാരിയത്ത് കാഞ്ഞിരാലുങ്ങല് അബൂബക്കറിന്റെ മകന് ആഷിഫ് (27) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിക്ക് കരിപ്പൂരിലെത്തുന്ന മയ്യിത്ത് 9 മണിക്ക് പാണമ്പ്ര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.
ദുബായില്‍ ബിസ്നസ് നടത്തുന്ന ആഷിഫ് ആറ് മാസം മുമ്പാണ് നാട്ടില്‍ വന്ന് പോയത്.നിക്കാഹ്കഴിഞ്ഞ ശേഷം ദുബായിലേക്ക് പോയ ആഷിഫ് ,വിവാഹ സല്‍ക്കാരത്തിനായി നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിലായിരുന്നു. ഭാര്യ: റംലത്ത് (കുരിയാട് ).മാതാവ്: റംലത്ത് .സഹോദരങ്ങള്‍: അസസ്, ജിബ്ര, തമിന
RECENT NEWS

ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി
കരിപ്പൂർ: വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്. ദമാമിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ [...]