വേങ്ങരയിലെ 20ഏക്കറില്‍ ലോഡ് കണക്കിന് തണ്ണിമത്തന്‍ വിളഞ്ഞു

വേങ്ങര: വേങ്ങരയിലെ 20ഏക്കറില്‍ ലോഡ് കണക്കിന് തണ്ണിമത്തന്‍ വിളഞ്ഞു. . സ്വന്തം അധ്വാനവും സംസ്ഥാന സര്‍ക്കാര്‍ കൃഷി വകുപ്പിന്റെ സഹായവും കൂടിച്ചേര്‍ന്നതോടെ അന്യസംസ്ഥാനങ്ങില്‍ നിന്നും ലോഡുകണക്കിന് തണ്ണി മത്തന്‍ എത്തുന്ന വേങ്ങരയില്‍ തനതു വത്തക്കക്ക് ഇടം കണ്ടെത്താനായതിന്റെ ആഹ്‌ളാദത്തിലാണ് യുവകര്‍ഷകര്‍. വേങ്ങര പാടത്ത് പൂ കൃഷി അടക്കം നടത്തി വിജയം വരിച്ച കര്‍ഷകരാണ് ഇത്തവണ തണ്ണി മത്തന്‍ കൃഷിയിലുടെ പുതിയ വിജയം കൈവരിക്കുന്നത്..
വേങ്ങര- കുറ്റൂര്‍ പാടശേഖരങ്ങളിലായി 20 ഏക്രയിലധികം വരുന്ന സ്ഥലത്താണ് വിത്തുകള്‍ നട്ടത്.ഗുണ്ടല്‍പേട്ടയില്‍ നിന്നും കൊണ്ടുവന്ന നാടന്‍ ഇനമായ പക്കീസ, ഇറാനിയില്‍ ഇനമായ കിരണ്‍ എന്നിവയാണ് കൃഷി യിറക്കിയത്.. ഇവയെല്ലാം മൂന്നു മാസത്തിനകം വിളവെടുക്കാവുന്ന ഇനങ്ങളാണ്..ഓരോ കര്‍ഷകര്‍ക്കും 2017-18 ആത്മപധതി പ്രകാരം പതിനായിരം രൂപയും ഊര്‍ജിത പച്ചക്കറി വികസന പധതി തുള്ളിനന ഏര്‍പ്പെടുത്തുന്നതിന്നും പുതയിടുന്നതിന്നും വേണ്ടി വേങ്ങര കൃഷിഭവന്‍ മൂപ്പതിനായിരം രൂപയും സഹായം നല്‍കി. പൂര്‍ണ്ണമായും ജൈവ രീതിയില്‍ അല്ലെങ്കിലും രാസകീടനാശിനികള്‍ ഉപയോഗിച്ചിട്ടില്ലെന്ന് കൃഷിക്കാര്‍ പറഞ്ഞു. ചെമ്പന്‍ഷബീറലി, ആണ്ടിശ്ശേരി സനല്‍, പള്ളിയാളി ഹംസ, ചെമ്പന്‍ ജാഫര്‍, അബ്ദു റിയാസ് തുടങ്ങിയവരാണ് കൃഷിക്കാര്‍ -ഇതില്‍ ചെമ്പന്‍ഷബീറലിയുടെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം വിളവെടുപ്പ് നടത്തിയത്. റംസാന്‍ മാസത്തോടെ എല്ലാ പാടങ്ങളിലും വിളവെടുപ്പ് അവസാനിക്കും. ഒരു ഏക്കറിന് ഒന്നര ടണ്ണോളം വിളവ് ലഭിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന തണ്ണി മത്തന്‍ പെട്ടെന്നു കേടാവുമ്പോള്‍, രണ്ടു മാസത്തോളം ഇവ സൂക്ഷിക്കാമെന്ന പ്രത്യേകതയും ഉണ്ട്.വിളവെടുപ്പ് വേങ്ങര കൃഷി ഓഫീസര്‍ എം നജീബ് ഉദ്ഘാടനം ചെയ്തു. കെ ത്രിവിക്രമന്‍ പിള്ള, എ സനല്‍കുമാര്‍, സി ജാഫര്‍ എന്നിവര്‍ പ്രസംഗിച്ചു.
RECENT NEWS

കോടികളുടെ തട്ടിപ്പ് നടത്തി അഞ്ച് മാസമായി മുങ്ങി നടന്നിരുന്ന കരാട്ട് കുറീസ് ഉടമകളെ പിടികൂടി
നിലമ്പൂര്‍: കോടികളുടെ തട്ടിപ്പ് നടത്തിയ കരാട്ട് കുറീസ് ഉടമകളെ പിടികൂടി പാലക്കാട് ക്രൈംബ്രാഞ്ച്. അഞ്ച് മാസത്തിലേറെയായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന നിലമ്പൂര്‍ എടക്കര ഉണ്ണിചന്തം കിഴക്കേതില്‍ സന്തോഷ്, എടക്കര കുളിമുണ്ട വീട്ടില്‍ [...]