സമരത്തിന് പിന്നില്‍ തീവ്രവാദികളല്ലെന്ന് ഡിജിപി

തിരുവനന്തപുരം: ദേശീയപാത സര്‍വക്കെതിരായ സമരങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദികളല്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ. സമരത്തിന് പിന്നില്‍ മുസ് ലിം തീവ്രവാദികളാണെന്ന് സിപിഎം നേതാവ് എ വിജയരാഘവന്‍ ഇന്നലെ ആരോപിച്ചിരുന്നു. തീവ്രവാദികളെ മുന്നില്‍ നിര്‍ത്തുകയാണ് ലീഗ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അത് തള്ളിക്കളഞ്ഞാണ് ഡിജിപിയുടെ അഭിപ്രായം
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണെന്നും ഡിജിപി പറഞ്ഞു. പോലീസിന് വീഴ്ച പറ്റിയട്ടുണ്ടെങ്കില്‍ ഐജി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഒരു ചാനലില്‍ നടത്തിയ ചര്‍ച്ചയിലാണ് സിപിഎം നേതാവ് സമരക്കാര്‍ക്കെതിരെ ആരോപണമുന്നയിച്ചത്. ഇതിനെതിരെ പ്രാദേശിയ നേതാക്കള്‍ തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു.
RECENT NEWS

സംസ്ഥാന ഹജ്ജ് ക്യാമ്പ് ചൊവ്വ)സ്വലാത്ത് നഗറില്‍; രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തോളം ഹാജിമാര്‍
മലപ്പുറം: ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് അറിവനുഭവങ്ങളുടെ വേദിയൊരുക്കാന്‍ സര്‍വ്വ സജ്ജമായി സ്വലാത്ത്നഗര്‍ മഅ്ദിന്‍ അക്കാദമി. ഇരുപത്തിയാറാമത് സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പതിനായിരത്തോളം ഹാജിമാര്‍ രജിസ്റ്റര്‍ [...]